ആശുപത്രികളിൽ യോഗയ്ക്കും വ്യായാമത്തിനുമുള്ള സൗകര്യങ്ങൾ; വെൽനസ് കേന്ദ്രങ്ങൾ രണ്ടുമാസത്തിനകം തുടങ്ങും


പദ്ധതി തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ

പ്രതീകാത്മക ചിത്രം | Photo: canva.com/

ആലപ്പുഴ: ആശുപത്രികളോടനുബന്ധിച്ച് മാനസിക-ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ വെല്‍നസ് കേന്ദ്രങ്ങള്‍ രണ്ടുമാസത്തിനകം സജ്ജമാകും.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഹോമിയോ, ആയുര്‍വേദ, അലോപ്പതി ആശുപത്രികളിലാണു സൗകര്യമൊരുക്കുന്നത്.

യോഗചെയ്യാനുള്ള സൗകര്യം, വ്യായാമത്തിനുള്ള ഉപകരണങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണു വെല്‍നസ് കേന്ദ്രം. ഗര്‍ഭിണികളുടെ ആരോഗ്യപരിപാലനവും സുഖപ്രസവവും, കുട്ടികളുടെ ആരോഗ്യം, വയോജനങ്ങളുടെ പരിപാലനം തുടങ്ങിയവയാണു കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

600 വെല്‍നസ് കേന്ദ്രങ്ങളാണ് ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളിലായി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതില്‍ 107 എണ്ണത്തിനു പണം നല്‍കി. ഇവയാണ് ആദ്യഘട്ടം പൂര്‍ത്തിയാവുക. പദ്ധതിക്കു സാമ്പത്തികസഹായമുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നല്‍കും.

അലോപ്പതി മേഖലയില്‍ ആരോഗ്യ ഉപകേന്ദ്രങ്ങളിലാണു വെല്‍നസ് കേന്ദ്രം വരുക. രോഗികളുടെ എണ്ണം, പശ്ചാത്തലസൗകര്യം തുടങ്ങിയവ പരിശോധിച്ചാണു കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുക്കുന്നത്. രാജ്യത്ത് 1,25,000 കേന്ദ്രങ്ങളാണ് സജ്ജമാക്കുക. ഇതില്‍ 12,500 എണ്ണം ആയുഷ്മിഷനിലൂടെയും ബാക്കിയുള്ളവ അലോപ്പതി മേഖലയിലൂടെയുമാണ് നടപ്പാക്കുക.

പശ്ചാത്തലസൗകര്യം കൂടുതലുള്ള ആശുപത്രികളുടെ എണ്ണം കൂടുതലായതിനാല്‍ അതനുസരിച്ചു കേരളത്തിനു കേന്ദ്രങ്ങള്‍ കിട്ടാനുള്ള സാധ്യതയുണ്ട്. ഒരു കേന്ദ്രത്തിന് അഞ്ചുലക്ഷം രൂപ വീതമാണു ദേശീയ ആയുഷ്മിഷന്‍ നല്‍കുക. ഇതില്‍ നാലരലക്ഷം രൂപ അടിസ്ഥാന സൗകര്യമൊരുക്കാന്‍ തദ്ദേശസ്ഥാപനത്തിനും 50,000 രൂപ പ്രോഗ്രാം ജില്ലാ മാനേജര്‍ക്കുമാണ് കൈമാറുക.

പദ്ധതി നടപ്പാക്കുന്നതിനു ജില്ലാ ആസൂത്രണസമിതിയുടെ അനുമതി വേണ്ടാ. നടപ്പാക്കിത്തുടങ്ങിയശേഷം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ചേര്‍ത്താല്‍ മതിയെന്നു സംസ്ഥാന ആസൂത്രണസമിതി യോഗത്തില്‍ ആയുഷ്മിഷനും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: wellness centers in hospitals, start within two months, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented