വസ്ത്രധാരണത്തിലെ ഇത്തരം മാറ്റങ്ങളും വൃത്തിക്കുറവും ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണമാകാം


2 min read
Read later
Print
Share

Representative Image| Photo: Canva.com

കാര്യങ്ങൾ ഓർത്തെടുക്കാനോ ചിന്തിക്കാനോ തീരുമാനങ്ങളെടുക്കാനോ ഒന്നും കഴിയാതെ മറവിയിൽ ആണ്ടുപോകുന്നവർ നിരവധിയുണ്ട്. നേരത്തേ മുതൽ തന്നെ പലവിധ ലക്ഷണങ്ങളും ഇവർ പ്രകടിപ്പിച്ചുതുടങ്ങും. മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾക്കും മറവിക്കുമൊപ്പം മറ്റൊരു ലക്ഷണം കൂടി ഡിമെൻഷ്യയുടെ പ്രാരംഭ ഘട്ടത്തിൽ പ്രകടമാകാറുണ്ട് എന്നു പറയുകയാണ് എൻ.ഐ.എ(National Institute on Aging). അതിൽ പ്രധാനം വൃത്തിക്കുറവാണ്. വൃത്തിയിലുണ്ടാകുന്ന മാറ്റങ്ങൾ ഡിമെൻഷ്യയുടെ ലക്ഷണമാകാം എന്നാണ് എൻ.ഐ.എ.യിലെ ​ഗവേഷകർ പറയുന്നത്.

കുളിക്കാതിരിക്കുക, വൃത്തിയില്ലാത്ത വസ്ത്രങ്ങൾ ധരിക്കുക എന്നിവയൊക്കെ പ്രാരംഭഘട്ടത്തിൽ പ്രകടമാകാം എന്നാണ് ​ഗവേഷകരുടെ വാദം. 2018ൽ Gerontology and Geriatric Medicine എന്ന ജേർണലിൽ സമാനമായ പഠനം പുറത്തുവന്നിട്ടുണ്ട്. വൃത്തിയുള്ള വസ്ത്രം ധരിക്കാൻ മറക്കുക എന്നതല്ല ഇവിടെ സംഭവിക്കുന്നത്. മറിച്ച് തങ്ങളുടെ വസ്ത്രമോ ശരീരമോ വൃത്തിയില്ലാതെയാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയാതിരിക്കുകയാണ് എന്ന് പറയുന്നു ​ഗവേഷകർ.

ചില ​ഡിമെൻഷ്യ രോ​ഗികൾ ദിവസങ്ങളോളം ആഴ്ച്ചകളോളം ഒരേ വസ്ത്രം തന്നെ ധരിച്ചു നടക്കും. ഇവ അണുബാധ ഉൾപ്പെടെയുള്ള മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇടയാക്കാം. ഇന്ദ്രിയങ്ങളിലൂടെ വ്യക്തികളെയോ വസ്തുക്കളെയോ തിരിച്ചറിയാൻ സാധിക്കാത്ത അ​ഗ്നോസിയ എന്ന അവസ്ഥയാണ് ഇതിനു പിന്നിൽ എന്നും ​ഗവേഷകർ പറയുന്നുണ്ട്.

വസ്ത്രത്തിൽ കറയോ നിറവ്യത്യാസമോ കണ്ടാലും അവ മനസ്സിലാക്കാനും ആ വസ്ത്രം മാറ്റണമെന്നു തിരിച്ചറിയാനും അവർ‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ അവ മാറണമെന്ന തോന്നലും അവർക്കുണ്ടാകില്ല. ഡിമെൻഷ്യ രോ​ഗികളെ പരിചരിക്കുന്നവർ ഇതു തിരിച്ചറിഞ്ഞ് വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കുന്നതാണ് പരിഹാരമെന്നും ​ഗവേഷകർ പറയുന്നുണ്ട്.

ഡിമെൻഷ്യയെക്കുറിച്ച് ചില കാര്യങ്ങൾ

ലോകത്താകമാനം 55 മില്ല്യൺ ആളുകളാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 മില്ല്യൺ പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.

ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ് 60-70 ശതമാനവും അൽഷൈമേഴ്‌സ് ആണ്.

ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്.

ഈ രോഗത്തിന് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.

ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.

നേരത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും. ഡിമെൻഷ്യയ്‌ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും, സ്വഭാവത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാനും, രോഗികളുടെ പരിചാരകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.

Content Highlights: wearing dirty clothes may be a sign of dementia doctors say

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented