വിടാതെ ക്ഷീണം, മാറാതെ ചുമ; വൈറൽപ്പനിക്ക് തുടക്കത്തിലേ ചികിത്സ തേടണം


Representative Image | Photo: Canva.com

കണ്ണൂർ: വൈറൽപ്പനിയും ചുമയും സംസ്ഥാനത്ത് വ്യാപകമാകുന്നു. പനിയും ചുമയും ക്ഷീണവുമാണ് മിക്കവരെയും അലട്ടുന്നത്. പനിമാറിയാലും ക്ഷീണംമാറുന്നില്ല. ചുമ മാറാതെ രണ്ടുമുതൽ നാലാഴ്ചകൾവരെ നീണ്ടുനിൽക്കും.

സാധാരണ വൈറൽപ്പനി ലക്ഷണങ്ങളുമായി ഒ.പി.യിൽ ചികിത്സതേടുന്നവരുടെ എണ്ണത്തിൽ വൻവർധനയാണുണ്ടായത്. സെപ്റ്റംബറിൽ ഇതുവരെ സംസ്ഥാനത്ത് 2,44,984 പേർ പനിക്ക് ചികിത്സതേടി. രോഗികൾ കൂടുതൽ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കാസർകോട് ജില്ലകളിലാണ്. 12-ാം തീയതിമുതൽ 21 വരെയുള്ള പത്തുദിവസംമാത്രം 1,55,938 പേരാണ് ചികിത്സതേടിയെത്തിയത്. ചെറിയ ശതമാനം രോഗികൾക്കുമാത്രമേ കിടത്തിച്ചികിത്സ ആവശ്യമായി വരുന്നുള്ളൂ.

ആസ്ത്മ പോലുള്ള ശ്വാസകോശപ്രശ്നങ്ങൾ ഉള്ളവരിൽ ജലദോഷപ്പനി ഉണ്ടായാൽ ചുമയും കഫക്കെട്ടും നീണ്ടുനിൽക്കാറുണ്ട്. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവരിലും പനി മാറിയാലും ചുമ നീണ്ടുനിൽക്കുകയാണ്.

ഇൻഫ്ലുവൻസ വൈറസിനു പുറമേ റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ്, അഡിനോ വൈറസ് പോലുള്ള പലതരം വൈറസുകളും പനിക്ക് കാരണമാവുന്നു. ഇതിൽ പലതും ശ്വാസനാളികളുടെ നീർക്കെട്ടിന് കാരണമാവുമ്പോൾ വിട്ടുമാറാത്ത ചുമയ്ക്ക് വഴിവെക്കാം. ഇതുമൂലമുണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ഫാരിൻജൈറ്റിസ്, ബ്രോങ്കിയോലൈറ്റിസ് എന്നിവയാണ് വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാകുന്നത്. എക്സ്റേ, രക്തപരിശോധന എന്നിവയിലൊന്നും കുഴപ്പം കാണണമെന്നില്ലെന്നും ഡോക്ടർമാർ പറയുന്നു.

കാലാവസ്ഥയും മോശം

കാലാവസ്ഥയിലെ മാറ്റമാണ് ഇപ്പോഴത്തെ പനിയുടെ പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ പറയുന്നത്. പകൽ നല്ല ചൂടുള്ള ദിവസം രാത്രി മഴപെയ്യുന്നതും പുലർച്ചെ തണുപ്പുണ്ടാകുന്നതും ജലദോഷമുണ്ടാകാനുള്ള സാധ്യത കൂട്ടും.

കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ മുഖാവരണം ഒട്ടുമിക്കവരും പാടേ ഉപേക്ഷിച്ചു. ഇതും രോഗം വ്യാപിക്കാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

കൃത്യചികിത്സ തേടുക

സ്വയം ചികിത്സ ഒഴിവാക്കണം. സെക്കൻഡറി ബാക്ടീരിയൽ അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ തുടക്കത്തിലേ ചികിത്സ തേടണം. ആവികൊള്ളുന്നത് നല്ലതാണ്.

കോവിഡ് വന്നവരിൽ ചുമ നീണ്ടുനിൽക്കുന്നതായി കാണുന്നുണ്ട്. ചുമ, നീർക്കെട്ട്, കഫക്കെട്ട് എന്നിവ ഇവരിൽ കൂടുതലായി വരുന്നുണ്ടോയെന്ന് പഠനവിഷയമാക്കണം. കോവിഡിനുശേഷം ആളുകളുടെ ആരോഗ്യസ്ഥിതിയിൽ വ്യത്യാസമുണ്ട്.

ശ്വാസകോശത്തിൽ ഘടനാപരമായ മാറ്റത്തിന് കോവിഡ് വഴിവെക്കാം. അതിനാൽ ഇങ്ങനെയുള്ളവരിലാണോ ചുമ മാറാതെ നിൽക്കുന്നതെന്നതിനെക്കുറിച്ച് പഠനം ആവശ്യമാണ്.

ഡോ. ബി. പദ്മകുമാർ, പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം

Content Highlights: viral fever cases rising


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented