'മാസ്കിന്റെ ഉപയോ​ഗവും ആൾക്കൂട്ട നിയന്ത്രണവും പാടെ ഒഴിവാക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല'


വി.വി. ശ്രീനാഥ്

-

കോട്ടയ്ക്കൽ: നിറഞ്ഞുകവിയുകയാണ് ജില്ലയിലെ ആശുപത്രികൾ. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ സാധാരണക്കാരന്റെ തിരക്ക്. സ്വകാര്യ ആശുപത്രികളിലെത്തുന്നവർ മുറി കിട്ടാതെ നട്ടംതിരിയുന്നു. മഴക്കാലമെത്തിയപ്പോൾ പലതരം പകർച്ചവ്യാധികളുടെ പിടിയിലാണ് ഇപ്പോൾ നാട്. ഇക്കാലം കരുതലിന്റേതുകൂടിയാകണമെന്ന്‌ എല്ലാവരും ഓർമിക്കണമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു.

ഒമിക്രോണിൽ ജാഗ്രത കുറഞ്ഞോ...

കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും പൊതുസമൂഹം പുലർത്തിയ ജാഗ്രത ‘ഒമിക്രോൺ’വകഭേദത്തിന്റെ വ്യാപനസമയത്ത്‌ നന്നേ കുറഞ്ഞു.

ജില്ലയിലും സംസ്ഥാനത്താകെയും ഇപ്പോൾ കോവിഡ് കേസുകൾ വീണ്ടുമുയരുന്നു. കോവിഡിന്റെ ആദ്യ തരംഗങ്ങളിലേതുപോലെ ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ ന്യുമോണിയയിലേക്ക് വഴുതിവീഴുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്.

പനി, ചുമ, തലവേദന തുടങ്ങിയ വൈറസ് വ്യാപനത്തിലൂടെയുണ്ടാകുന്ന ലക്ഷണങ്ങളാണ് ഇപ്പോൾ മിക്കവരും പ്രകടിപ്പിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിലല്ലാതെ കോവിഡ് ടെസ്റ്റ് നടത്താറുമില്ല.

മുൻവർഷത്തെ അപേക്ഷിച്ച് ജൂലായ്‌, ഓഗസ്റ്റ് മാസങ്ങളിൽ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഇപ്പോൾ. കുട്ടികളിൽ കാഠിന്യമേറിയ കഫക്കെട്ടും തക്കാളിപ്പനി പോലെയുള്ള പകർച്ചവ്യാധിയും പരക്കെ കണ്ടുവരുന്നു.

കിടപ്പിലായവർക്കുവേണം പരിചരണം

പാലിയേറ്റീവ്‌ കെയർ ചികിത്സയല്ല, രോഗീപരിചരണമാണ്. ജില്ലയിൽ മഞ്ചേരിയിൽ 1996-ലാണ് ഈ സംവിധാനം തുടങ്ങിയത്. ഇതേക്കുറിച്ച് അവബോധം വളർന്നതോടെ ജനങ്ങൾ അവരുടെ ഉത്തരവാദിത്വം എന്ന നിലയിൽ ഏറ്റെടുത്തു.

രോഗം, രോഗിയുടെയോ കുടുംബത്തിന്റെയോ മാത്രം ബാധ്യതയല്ല, മറിച്ച് സമൂഹത്തിന്റേതുകൂടിയാണ് എന്ന ചിന്ത വളർന്നു. ഓരോരുത്തരും സ്വയംസന്നദ്ധരായി മുന്നോട്ടുവന്നു. കുടുംബകൂട്ടായ്മകളും അധ്യാപക-വിദ്യാർഥി കൂട്ടായ്മകളും തൊഴിലാളി-ഉദ്യോഗസ്ഥ കൂട്ടായ്മകളും രാഷ്ട്രീയരംഗത്തുള്ളവരും സഹകരിച്ചു. തുടക്കത്തിൽ അർബുദരോഗബാധിതർക്കാണ് കൂടുതൽ ശ്രദ്ധ നൽകിയത്. എന്നാൽ ക്രമേണ മാനസിക വെല്ലുവിളി നേരിടുന്നവരും വൃക്ക, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരും പിന്നീട് ജീവിതശൈലീ രോഗങ്ങളുള്ളവർവരെ പാലിയേറ്റീവ് ക്ലിനിക്കുകളെ ആശാകേന്ദ്രങ്ങളായി കണ്ടു.

ജാ​ഗ്രത പുലർത്തുന്നുണ്ട്

മരുന്നുലഭ്യത ഉറപ്പുവരുത്താനായി ജില്ലാതലത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. ക്ഷാമം ഉള്ളയിടങ്ങളിൽ അതത് സമയത്ത് മരുന്നെത്തിക്കാൻ കമ്മിറ്റി മേൽനോട്ടം വഹിക്കുന്നു. പനിബാധിതരിൽ പേശീവേദനയും മറ്റു ​ഗുരുതര രോ​ഗലക്ഷണങ്ങളുമാണെങ്കിൽ നിർബന്ധമായും ചികിത്സ തേടണം. എലിപ്പനി പോലുള്ളവ പടരാതിരിക്കാൻ ‍ഡോക്സിസൈക്ലിൻ ​ഗുളികകൾ കഴിക്കണം. മഴയ്ക്കുശേഷം ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ട് കരുതൽ നടപടിയെടുക്കുന്നുണ്ട്.

ഡി.എം.ഒ. ആർ. രേണുക

നിർധനർക്കായി കനിവുണ്ടാകണം

രോ​ഗികളുടെ എണ്ണം കുറവായിരുന്നപ്പോൾ എല്ലാവർക്കും സേവനം ഫലപ്രദമായി ലഭ്യമാക്കാൻ സാധിച്ചു. എന്നാൽ രോ​ഗികളുടെ എണ്ണം വർധിച്ചതോടെ പാലിയേറ്റീവ് സേവനങ്ങൾ ഫലപ്രദമായി വിനിയോ​ഗിക്കാൻ സാധിക്കാതെ വരുന്നുണ്ട്. ഇപ്പോൾ സർക്കാരിന്റെ ഒരു സേവനവും പാലിേറ്റീവ് ക്ലിനിക്ക് വഴി ലഭ്യമാകുന്നില്ല. ആരോ​ഗ്യവകുപ്പിന്റെ നിർലോഭമായ പിന്തുണയുണ്ടെങ്കിൽ രോ​ഗീപരിചരണം മെച്ചപ്പെടുത്താൻ സാധിക്കും. സർക്കാരിന്റെ കൈത്താങ്ങുണ്ടായാൽ രക്ഷപ്പെടുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ ജീവനാണ്.

ഡോ. ലബീദ് നാലകത്ത്
അരീക്കോട് പാലിയേറ്റീവ് കെയർ ക്ലിനിക്ക്
ജോ.സെക്രട്ടറി

മാസ്ക് ദൂരെ കളയാനായിട്ടില്ല

പ്രായാധിക്യമുള്ളവരും ശ്വാസകോശസംബന്ധമായ രോ​ഗങ്ങളുള്ളവരും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവും നല്ലതുപോലെ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ളവർ പുറത്തിറങ്ങിയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണം. അർബുദ ബാധിതരുൾ‌പ്പെടെ പ്രതിരോധശക്തി കുറയ്ക്കുന്ന തരത്തിലുള്ള മരുന്ന് കഴിക്കുന്നവർ അതിശ്രദ്ധ പുലർത്തണം. കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കണം. മാസ്കിന്റെ ഉപയോ​ഗവും ആൾക്കൂട്ട നിയന്ത്രണവും പാടെ ഒഴിവാക്കേണ്ട സാഹചര്യത്തിലേക്ക് നമ്മൾ എത്തിയിട്ടില്ല.

ഡോ. സാമുവൽ കോശി
സംസ്ഥാന പ്രസിഡന്റ്
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Content Highlights: viral diseases, common monsoon diseases prevention, social distancing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented