സസ്യാഹാരം കൂടുതലായി കഴിക്കുന്നവരില്‍ ഹൃദയസംബന്ധിയായ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത 16 ശതമാനത്തോളം കുറവാണെന്ന് പഠനം. പച്ചക്കറികളടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം നിത്യവും സസ്യാഹാരം ശീലമാക്കുന്നത് ഹൃദ്രോഗങ്ങള്‍ പിടിപെടുന്നതില്‍നിന്ന് സംരക്ഷണം നല്‍കുമെന്നും യു.എസിലെ ജോണ്‍സ് ഗോപ്കിങ്സ് ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. സസ്യാഹാരം ശീലമാക്കിയവരില്‍ ഹൃദ്രോഗം പിടിപെട്ട് മരിക്കാനുള്ള സാധ്യത 32 ശതമാനത്തോളം കുറവാണെന്നും പഠനം പറയുന്നു.
ഹൃദയാഘാതം, പക്ഷാഘാതം, മറ്റു ഹൃദ്രോഗങ്ങള്‍ എന്നിവയില്‍നിന്നു സസ്യാഹാരം നമ്മെ സംരക്ഷിക്കുമെന്ന് ഗവേഷക കാസി എം. റെബോള്‍സ് പറഞ്ഞു. മുമ്പ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടാത്ത മധ്യവയസ്കരായ പതിനായിരത്തില്പരം പേരിലാണ് പഠനം നടത്തിയത്. 1987മുതല്‍ 2016വരെ ഇവരെ നിരീക്ഷിച്ച് റിപ്പോര്ട്ടുതയ്യാറാക്കി.
''ഭക്ഷണശീലത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ചിലരില്‍ ഇത് വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും ഹൃദയസുരക്ഷയ്ക്ക് ഉത്തമം പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയാണ്'' -റെബോള്‍സ് പറഞ്ഞു.
Content Highlight: Food for healthy heart
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..