മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ


Representative Image | Photo: Canva.com

പേവിഷബാധയേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്. വാക്സിന്റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ വാക്സിനേഷൻ രീതികളുമൊക്കെ സമ​ഗ്രമായി പരിശോധിക്കുകയാണ് ആരോ​ഗ്യവകുപ്പ്. കടിയേറ്റ് ഇരുപതിലധികം പേരാണ് ഇതിനകം സംസ്ഥാനത്ത് മരിച്ചത്. പേവിഷ പ്രതിരോധ വാക്സിന്റെ ​ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോ​ഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോ​ഗ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. പേവിഷബാധയ്ക്കെതിരെ ജാ​ഗ്രതയോടെ പ്രതിരോധം ശക്തമാക്കണമെന്നു പറയുകയാണ് വീണാ ജോർജ്.

പട്ടിയുടെ കടിയേറ്റാൽ മുറിവ് എത്ര ചെറുതാണെങ്കിലും നിസാരമായി കാണരുതെന്നും എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കുന്നു. ഔദ്യോ​ഗിക ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്. മൃ​ഗങ്ങൾ കടിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കുന്നുണ്ട്.

കുറിപ്പിലേക്ക്..

പേവിഷബാധയ്ക്കെതിരെ നമ്മൾ ജാഗ്രതയോടെ പ്രതിരോധം ശക്തമാക്കണം. പട്ടിയുടെ കടിയേറ്റാൽ മുറിവ് എത്ര ചെറുതാണെങ്കിലും നിസാരമായി കാണരുത്. എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ തേടണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്
  • പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം
  • കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക
  • എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക
  • മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
  • കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം
  • കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിന്‍ എടുക്കണം
  • വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക
  • വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക
  • മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്
  • പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാല്‍ അവഗണിക്കരുത്.

Content Highlights: veena george on rabies vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented