തിരുവനന്തപുരം: കോവിഡ്-19 കാരണം നിര്‍ത്തിവെച്ച കുട്ടികള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പുകള്‍ അടുത്തയാഴ്ചമുതല്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും അടുത്ത ബുധനാഴ്ചമുതല്‍ കുത്തിവെപ്പ് നല്‍കിത്തുടങ്ങും. മറ്റ് ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളില്‍ തുടരും. കുത്തിവെപ്പ് എടുക്കാന്‍ വൈകിയ കൂടുതല്‍ കുട്ടികളുള്ള സ്ഥലങ്ങളില്‍ ദിവസവും സമയവും കൂട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, ജെ.പി.എച്ചുമാര്‍ എന്നിവര്‍ കുട്ടികളുടെ പട്ടിക തയ്യാറാക്കി സമയം നിശ്ചയിച്ചുനല്‍കണം. സാമൂഹിക അകലം പാലിച്ച് ഒരേസമയം അഞ്ചുപേരെ മാത്രമേ അനുവദിക്കാവൂ. ഒ.പി.യില്‍നിന്ന് അകലെയായിരിക്കണം കുത്തിവെപ്പ് നല്‍കുന്ന സ്ഥലം. കുട്ടിയെ കൊണ്ടുവരുന്ന അമ്മയും ആരോഗ്യപ്രവര്‍ത്തകരും മുഖാവരണം ഉപയോഗിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ ത്രീലെയര്‍ മുഖാവരണവും കൈയുറയും ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

Content Highlights: Vaccination will start on next week onwards, Health