ഹെയര്‍ സ്‌ട്രെയ്റ്റനിങ് ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമായേക്കും- പഠനം


Representative Image| Photo: GettyImages

സൗന്ദര്യ വര്‍ധനവിന്റെ ഭാഗമായി ആളുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നവയാണ് ഹെയര്‍ സ്‌ട്രെയ്റ്റനിങ് ഉല്‍പ്പന്നങ്ങള്‍. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായേക്കുമെന്ന പഠനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സേഫ്റ്റി (എന്‍ഐഇഎച്ച്എസ്)യിലെ ​ഗവേഷകയായ അലക്‌സാന്‍ട്ര വൈറ്റിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. 'ഹെയര്‍ സ്‌ട്രെയ്റ്റനറുകള്‍ ഉപയോഗിക്കാതിരുന്ന 1.64% സ്ത്രീകളിലും അവരുടെ എഴുപതുകളിലാണ് ഗര്‍ഭാശയ അര്‍ബുദം കണ്ടുവരുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഹെയര്‍ സ്‌ട്രെയ്റ്റനറുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ അസുഖസാധ്യത 4.05% ആണ്'-അലക്‌സാന്‍ട്ര വ്യക്തമാക്കുന്നു.



യുഎസില്‍ പൊതുവെ കണ്ടുവരുന്നവയാണ് ഗര്‍ഭാശയ അര്‍ബുദം. ഒരു വിഭാഗം സ്ത്രീകളില്‍ രോഗം കൂടുതലായി കണ്ടുവരുന്നെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സിഡിസി) പറയുന്നത്.

വിവിധ വംശങ്ങളില്‍നിന്നും 35 മുതല്‍ 74 വരെ പ്രായമുള്ള 33,947 സ്ത്രീകളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. 11 വർഷമെടുത്താണ് പഠനം പൂർത്തിയാക്കിയത്. ഇക്കാലയളവില്‍ 378 സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം കണ്ടെത്തി.

ഇവരില്‍ ഹെയര്‍ സ്‌ട്രെയ്റ്റനറുകള്‍ കൂടുതല്‍ തവണ ഉപയോഗിച്ചവരില്‍ ഗര്‍ഭാശയ അര്‍ബുദ സാധ്യത രണ്ടര മടങ്ങില്‍ കൂടുതലായിരുന്നു. എന്നാല്‍ കുറഞ്ഞതോതില്‍ ഹെയര്‍ സ്‌ട്രെയ്റ്റനറുകള്‍ ഉപയോഗിച്ചവര്‍ക്കും അര്‍ബുദത്തിനുള്ള സാധ്യതകളെ നിഷേധിക്കാനാവില്ല.

ഹെയര്‍ സ്‌ട്രെയ്റ്റനറുകളില്‍ എൻഡോക്രൈനുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് മുമ്പ് വന്ന പഠനങ്ങള്‍ പറയുന്നുണ്ട്. അതില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും കാരണമാകുമെന്നായിരുന്നു പല പഠനങ്ങളും വ്യക്തമാക്കിയത്.

Content Highlights: use of hair straightening product may cause uterine cancer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented