'പേവിഷ വൈറസ് തിളങ്ങുന്ന വെടിയുണ്ടപോലെ', നായയെ ബാധിച്ചാൽ പരക്കം പായും, ക്രൗര്യം കൂടും


ജി.ജ്യോതിലാൽ

Representational Image. Photo: Mathrubhumi

കൊല്ലം:''ഈ വൈറസിനെ സൂഷ്മദർശിനിയിലൂടെ കാണാൻ നല്ല ഭംഗിയാണ്. തിളങ്ങുന്ന ഒരു ബുള്ളറ്റുപോലെയുണ്ടാകും. നായയ്ക്ക് ഇത് ബാധിച്ചാൽ ബുള്ളറ്റ് ഏറ്റതുപോലെയും. പരക്കം പായും. ക്രൗര്യം കൂടും. 40 കിലോമീറ്റർവരെ ഓടും. കീഴ്‍ത്താടി താഴ്‌ന്ന്‌ ഉമിനീർ വാർന്നുവീഴും. കൃഷ്ണമണി വികസിക്കും. കാഴ്ച വികലമാകും. കണ്ണിൽ കാണുന്നവരെയൊക്കെ കടിച്ചുകൊണ്ട് ഓടും,'' ഈ വൈറസുമായി നിരന്തരം ഇടപെട്ടിരുന്ന കൊല്ലം ജില്ലാ മൃഗാശുപത്രിയിലെ ഡോക്ടറായിരുന്ന, ഇപ്പോൾ ടർക്കി ഫാം അസിസ്റ്റന്റ്‌ ഡയറക്ടറായ എസ്‌.രാജു പറയുന്നു.

വെറ്ററിനറി മെഡിക്കൽ കോളേജിനു പുറത്ത് കേരളത്തിൽ ആദ്യമായി തുടങ്ങിയ പേവിഷനിർണയ ലാബാണിത്. കൊല്ലം ജില്ലാ മൃഗാശുപത്രിയോടനുബന്ധിച്ച് 2000 സെപ്റ്റംബറിലാണ് തുടക്കം. ഇക്കാലത്തിനിടെ 10,200-ലധികം സാമ്പിളുകളാണ് പരിശോധിച്ചത്. രാജുവിനെ കൂടാതെ ഡോ. പ്രസാദും ഇപ്പോൾ ഡോ. ആര്യയും. അവസാനം പരിശോധിച്ചത് കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിൽ വീട്ടമ്മയെയും വളർത്തുമൃഗങ്ങളെയും കടിച്ച് ചത്തുപോയ നായയുടെ സാമ്പിളായിരുന്നു.

പ്രതിപക്ഷനേതാവായിരുന്നകാലത്ത് വി.എസ്.അച്യുതാനന്ദന്റെ കുളത്തിൽ ചത്തനിലയിൽ ഒരു പട്ടിയെ കണ്ടു. അതിന്റെ തലച്ചോറിൽനിന്ന് സാമ്പിളെടുത്ത് ഇവിടെ പരിശോധിച്ചാണ് റാബിസ് ഇല്ലെന്ന് ഉറപ്പുവരുത്തിയത്. വിരമിച്ച ഡി.ജി.പി. ശ്രീലേഖയുടെ വീട്ടിലെ പൂച്ച അവരെ മാന്തി. അത് ചത്തുപോകുകയും ചെയ്തു. അതിനെയും ഇവിടെയാണ് പരിശോധിച്ചത്. നെഗറ്റീവ് ആയിരുന്നു. 2004-ൽ ചവറ മിന്നാംതോട്ടിൽ ഹരിപ്രസാദ്‌ എന്ന ആന ചരിഞ്ഞു. എന്തോ പ്രശ്നമുള്ളതുപോലെ തോന്നിയതുകൊണ്ട് തലച്ചോറെടുത്ത് ഇവിടെ പരിശോധിച്ചപ്പോൾ റാബിസ് പോസിറ്റീവ്. ആനയ്ക്ക് റാബിസ് എന്ന ഇന്ത്യയിലെ ആദ്യത്തെ പരിശോധനാഫലമായിരുന്നു അത്. തുമ്പിക്കൈയിലോ മറ്റോ പട്ടി കടിച്ചതോ നക്കിയതോ ആകാം. പിന്നീട് മുൻമന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ ഒരാനയ്ക്ക് ഇതുപോലെ ലക്ഷണങ്ങൾ കണ്ടു. ആന്റിമോർട്ടം പരിശോധനയിൽ റാബിസാണെന്നു മനസ്സിലായി. പശുക്കൾക്ക് പേവിഷബാധയുണ്ടായാൽ മനുഷ്യരിലേക്ക് പകരുന്നത് അപൂർവമാണ്. ആറു കേസ് മാത്രമേ അങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും ഡോ. രാജു പറഞ്ഞു.

ഡോ. എസ്.രാജു റാബിസ് പരിശോധനയ്ക്കായി നായയിൽ നിന്ന് സാമ്പിൾ എടുക്കുന്നു, പേവിഷ വൈറസിന്റെ ഡിജിറ്റൽ ദൃശ്യം

കുത്തിവെപ്പ്‌ എടുത്തിരിക്കണം

നായ പേയുടെ ലക്ഷണങ്ങൾ കാണിച്ചാലേ ഉമിനീരിൽ വൈറസ് ഉണ്ടാകൂ. ഉമിനീരിൽ മൂന്നുമിനിറ്റിൽക്കൂടുതൽ നിൽക്കുകയുമില്ല. നായയിൽനിന്നു കടിയേറ്റാൽ മുറിവിലൂടെ സിരകളിൽ എത്തിയാൽ നമുക്കും വിഷം ബാധിക്കും. കടിയേറ്റാലുടൻ സോപ്പുപയോഗിച്ച് മുറിവ് കഴുകണം. കുത്തിവെപ്പ്‌ എടുത്തിരിക്കണം. മറ്റെല്ലാം അപകടമാണ്. ഉഷ്ണരക്തമുള്ള ഏതു ജീവിയിൽനിന്നും പേവിഷബാധയുണ്ടാകാം. പക്ഷേ, 95 ശതമാനം കേസുകളും നായ്ക്കളിൽനിന്നാണ്. പട്ടി കടിച്ചാൽ ഒൻപതുമുതൽ 90 ദിവസത്തിനുള്ളിൽ വൈറസ് ബാധിക്കാം.

60 ദിവസമാകുമ്പോൾ നായയ്ക്ക് ആദ്യഡോസ് പ്രതിരോധമരുന്ന് കൊടുക്കണം. ഒരുമാസംകഴിഞ്ഞ് അടുത്ത ഡോസ്. തുടർന്ന്‌ എല്ലാവർഷവും. തള്ളപ്പട്ടിക്ക് പേവിഷപ്രതിരോധ വാക്സിൻ കൊടുത്തിട്ടുണ്ടെങ്കിൽ കുഞ്ഞിന് ജനിച്ച് 60 ദിവസംവരെ പ്രശ്നമില്ല.

Content Highlights: understanding rabies symptoms and causes of rabies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented