ബ്ലാഡറിൽ മൂത്രം നിറഞ്ഞാലും സ്വയം മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥ; പങ്കുവെച്ച് യുവതി


2 min read
Read later
Print
Share

എൽ ആഡംസ് | Photo: www.instagram.com/ellenextdoor

ഒരുവർഷത്തോളമായി മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥയുമായി ജീവിച്ച യുവതി. ലണ്ടനിൽ നിന്നുള്ള എൽ ആഡംസ് എന്ന യുവതിയാണ് ജീവിതമാകെ മാറ്റിമറിച്ച അവസ്ഥയുമായി കഴിയുന്നതിനെക്കുറിച്ച് പങ്കുവെക്കുന്നത്. 2020 ഒക്ടോബറിലാണ് എൽ തനിക്ക് മൂത്രമൊഴിക്കാൻ കഴിയുന്നില്ലെന്ന കാര്യം തിരിച്ചറിയുന്നത്. എത്രത്തോളം വെള്ളം കുടിച്ചാലും മൂത്രമൊഴിക്കണമെന്ന തോന്നൽ വന്നാലും എല്ലിന് മൂത്രമൊഴിക്കാൻ കഴിഞ്ഞിരുന്നില്ല.Fowler's syndrome എന്ന അവസ്ഥയാണ് എല്ലിന്റെ ഈ ദുരവസ്ഥയ്ക്ക് പിന്നിൽ.

ഈ രോ​ഗാവസ്ഥയെക്കുറിച്ച് തിരിച്ചറിയുന്നതുവരെ താൻ പരിപൂർണമായും ആരോ​ഗ്യവതിയായിരുന്നു എന്നു പറയുകയാണ് എൽ‌. ഒരു ദിവസം എഴുന്നേറ്റപ്പോഴാണ് തനിക്ക് മൂത്രമൊഴിക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലായത്. തുടർന്ന് ലണ്ടനിലെ സെന്റ്.തോമസിലെ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ബ്ലാഡറിൽ ഒരുലിറ്ററോളം മൂത്രം ഉള്ളതായി കണ്ടെത്തിയത്. സാധാരണയായി സ്ത്രീകളുടെ ബ്ലാ‍ഡറിൽ 500 മില്ലി. മൂത്രം മാത്രമേ പിടിച്ചുവെക്കാനാവൂ.

അടിയന്തിരമായി കത്തീറ്റർ ഘടിപ്പിക്കുകയും മൂത്രം ഒഴിപ്പിവാക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. തുടർന്ന് സ്വയം കത്തീറ്റർ ഘടിപ്പിക്കാനും മറ്റും എല്ലിനെ പരിശീലിപ്പിച്ചു. അമിത ഉത്കണ്ഠയാണ് തന്റെ പ്രശ്നമെന്നും യോ​ഗയോ മറ്റോ ചെയ്താൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്നും വരെ ചിലർ ഡോക്ടർമാർ എല്ലിനോട് പറയുകയുണ്ടായി. തുടർന്ന് ഒരുവർഷത്തിൽ കൂടുതലായി എൽ മൂത്രമൊഴിച്ചത് ട്യൂബിന്റെ മാത്രം സഹായത്തോടെയാണ്.

അതുംകഴിഞ്ഞ് 14മാസത്തിനു ശേഷം നടത്തിയ പലവിധ പരിശോധനകൾക്കൊടുവിലാണ് എല്ലിന് Fowler's syndrome ആണെന്നു കണ്ടെത്തുന്നത്. ജീവിതത്തിലുടനീളം എല്ലിന് മൂത്രമൊഴിക്കാൻ കത്തീറ്ററിന്റെ സഹായം വേണ്ടിവന്നേക്കാം എന്നും ഡോക്ടർമാർ പറഞ്ഞു. ബ്ലാഡറിലെ മൂത്രം ഒഴിവാക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയാണിത്. കൂടുതലായും ചെറുപ്പക്കാരായ സ്ത്രീകളെ ബാധിക്കുന്ന ഈ രോ​ഗാവസ്ഥയുടെ കാരണത്തെക്കുറിച്ച് ഇപ്പോഴും ​ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പലവിധ മരുന്നുകൾ പരീക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്തെങ്കിലും എല്ലിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. സാക്രൽ നെർവ് സ്റ്റിമുലേഷൻ മാത്രമാണ് പ്രശ്ന പരിഹാരത്തിനായി ഡോക്ടർമാർ എല്ലിന് നിർദേശിച്ചത്. സാക്രൽ നെർവിനെ ഉത്തേജിപ്പിക്കുന്ന ചികിത്സയാണ് ഇവിടെ ചെയ്യുന്നത്. 2023-ജനുവരിയിൽ എൽ ഈ ചികിത്സയും ചെയ്തു. പൂർണമായും ഫലം കണ്ടില്ലെങ്കിലും താൽക്കാലികാശ്വാസം നേടിയെന്നാണ് എല്ലിന്റെ വാദം. മുമ്പത്തേതിൽ നിന്ന് കത്തീറ്ററിന്റെ സഹായത്തോടെ മാത്രം മൂത്രമൊഴിച്ചിരുന്നതിൽ ചെറിയ മാറ്റമുണ്ട്. ഇപ്പോഴും ബുദ്ധിമുട്ടുണ്ടെങ്കിലും മുമ്പത്തെ അവസ്ഥ ആലോചിച്ചാൽ വളരെയേറെ ഭേദപ്പെട്ടിട്ടുണ്ട് എന്നും എൽ പറയുന്നു.

Content Highlights: UK Woman Unable To Urinate For 14 Months Diagnosed With Rare Condition, fowler's syndrome

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

2 min

വൈറൽ ചലഞ്ചിന് പിന്നാലെ ഹൃദയസ്തംഭനവും മസ്തിഷ്ക ക്ഷതവും; 13കാരിക്ക് ദാരുണാന്ത്യം

May 30, 2023


newborn

2 min

നവജാതശിശുക്കളുടെ ജീവന് ഭീഷണിയായ PPHN- നെതിരെ റെസ്‌ക്യൂ തെറപ്പി വികസിപ്പിച്ച് ഡോക്ടര്‍മാര്‍

May 29, 2023


food

1 min

പൊണ്ണത്തടി മാത്രമല്ല, പകര്‍ച്ചവ്യാധിവരെയുണ്ടാകാം- കുട്ടികളിലെ ചിട്ടയില്ലാത്ത ഭക്ഷണരീതിയുടെ ഫലം

May 27, 2023

Most Commented