ശ്രദ്ധിച്ചില്ലെങ്കിൽ ​ഗുരുതരമാകുന്ന ലൈം​ഗികരോ​ഗം; യൂറോപ്പിൽ സിഫിലിസ് വ്യാപിക്കുന്നതായി റിപ്പോർട്ട്


Representative Image | Photo: Canva.com

ലൈം​ഗിക രോ​ഗമായ സിഫിലിസ് യൂറോപ്പിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ നീലചിത്ര അഭിനേതാക്കാൾ തൊഴിൽ നിർത്തിവച്ചിരിക്കുകയാണ് എന്നും വാർത്തകളുണ്ട്. ചികിത്സ തേടാതിരിക്കുന്നത് ആന്തരികാവയവങ്ങളുടെ കേടുപാടുകൾക്കും തലച്ചോറിന്റെ പ്രവർത്തനം തടസ്സമാകുന്നതിനും ഉൾപ്പെടെ കാരണമാകുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ ആശങ്കപ്പെടുന്നു.

അമേരിക്കയിലെ നീലചിത്ര അഭിനേതാക്കളുടെ സെക്ഷ്വൽ ഹെൽത്ത് സർട്ടിഫിക്കറ്റുകളുടെ ഡാറ്റബേസ് സൂക്ഷിക്കുന്ന പാസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. യൂറോപ്പിലെ പോൺതാരങ്ങൾ ഉൾപ്പെടെ നിരവധിപേർക്ക് സിഫിലിസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. സിഫിലിസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പോൺതാരങ്ങളിൽ പലരും അഭിനയം നിർത്തിവച്ചിരിക്കുകയാണ് എന്ന് മുൻനടി ലിയാൻ യുങ് പറയുന്നു.എന്താണ് സിഫിലിസ് ?

ട്രപൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയൽ അണുബാധയാണ് സിഫിലിസ്. ലൈംഗികബന്ധം, രക്തദാനം, അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗം, അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ രോഗംപകരാം.

രോ​ഗബാധ ആരിലൊക്കെ?

ഗർഭസ്ഥശിശുക്കൾ, നവജാതശിശുക്കൾ തുടങ്ങി പ്രായ, ലിംഗ ഭേദങ്ങളില്ലാതെ ആരിലും രോഗബാധ ഉണ്ടാകാം. വെറുമൊരു ചർമരോഗമായി മാത്രം വിലയിരുത്തേണ്ട അസുഖമല്ല സിഫിലിസ്. ത്വക്ക്, ജനനേന്ദ്രിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമല്ല, കണ്ണ്, ചെവി, തലച്ചോർ, ഹൃദയം, നാഡികൾ, സുഷുമ്‌നാ നാഡി, ആന്തരികാവയവങ്ങൾ എന്നുവേണ്ട, മനുഷ്യശരീരത്തിന്റെ ഒട്ടുമിക്ക അവയവവ്യവസ്ഥയെയും പലതരത്തിലും തീവ്രതയിലും ബാധിക്കാവുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അതുകൊണ്ടുതന്നെ പലതരം രോഗലക്ഷണങ്ങളും പ്രകടമായേക്കാം.

ലക്ഷണങ്ങൾ

ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. പലരും ഇത് ശ്രദ്ധിക്കണമെന്നില്ല. ഇത്തരം വേദനയില്ലാത്ത വ്രണങ്ങൾ ലൈംഗികാവയവങ്ങളിൽ മാത്രമല്ല, ഗുദം, നാവ്, ചുണ്ട് എന്നിവിടങ്ങളിലും കാണാറുണ്ട്.

രണ്ടാംഘട്ടത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയങ്ങളിലും തിണർപ്പ് (Condyloma lata), ചുവന്ന പാടുകൾ, കൈവെള്ളയിലും കാൽവെള്ളയിലും ബ്രൗൺ നിറത്തോടുകൂടിയ തിണർപ്പ്, വായ, രഹസ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ മുറിവ് എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

സങ്കീർണമാകുന്നത് എപ്പോൾ?

നീണ്ടുപോകുന്തോറും രോഗം ഗുരുതരമാവുകയും ഹൃദയം, തലച്ചോർ, സുഷുമ്‌നാനാഡി, ആന്തരികാവയവങ്ങൾ എന്നീ പ്രധാന അവയവവ്യവസ്ഥകളെ സങ്കീർണമായി ബാധിക്കുകയും ചെയ്‌തേക്കാം. ഗർഭിണിയിൽനിന്നും ഗർഭസ്ഥശിശുവിലേക്ക് പകരാവുന്ന രോഗം നവജാതശിശുവിൽ വൈകല്യങ്ങൾക്കും കാരണമാകാം.

രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രോഗവ്യാപനം അതിതീവ്രമാകാവുന്നത്. എങ്കിലും ലക്ഷണങ്ങൾ പ്രകടമാകാത്ത ലേറ്റന്റ് ഘട്ടത്തിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗബാധിതരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടവരോ എത്രയും പെട്ടെന്ന് ത്വഗ്‌രോഗ വിദഗ്ധനെ സമീപിച്ച് പരിശോധനകൾക്കും ആവശ്യമെങ്കിൽ ചികിത്സയ്ക്കും വിധേയരാകണം.

ചികിത്സ

രോഗത്തിന്റെ വിവിധ ഘട്ടങ്ങൾക്കനുസരിച്ച് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. പെനിസിലിൻ വിഭാഗത്തിൽപ്പെട്ട മരുന്നുകളാണ് പ്രയോജനപ്പെടുത്തുക. ഗർഭിണികളിലും ഈ ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗർഭാവസ്ഥയിൽ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സയും നടത്തുകയാണെങ്കിൽ ഗർഭമലസൽ, ചാപിള്ളയുടെ പ്രസവം, നവജാത ശിശുവിൽ രോഗബാധ തുടങ്ങിയ സാഹചര്യങ്ങൾ ഒഴിവാക്കാം.

Content Highlights: uk porn stars put work on hold after syphilis outbreak in europe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented