Representative Image | Photo: Gettyimages.in
കല്പറ്റ: ഭിന്നശേഷിക്കാരായ എല്ലാവർക്കും ഏകീകൃത തിരിച്ചറിയൽ കാർഡും (യു.ഡി.ഐ.ഡി.) മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊർജിതമാക്കാൻ കാമ്പയിനുമായി സാമൂഹ്യനീതിവകുപ്പ്.
കേന്ദ്രസംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി. കാർഡ്. സ്മാർട്ട്ഫോൺ മുഖേന വീട്ടിലിരുന്ന് സ്വന്തമായും അക്ഷയകേന്ദ്രങ്ങൾ, ജനസേവാകേന്ദ്രങ്ങൾ, കംപ്യൂട്ടർ സെന്ററുകൾ എന്നിവ മുഖേനയും രജിസ്റ്റർചെയ്യാം.
അപേക്ഷയും അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാർ കാർഡ് എന്നിവയുമായി മറ്റാരെങ്കിലും എത്തിയും രജിസ്റ്റർ ചെയ്യാം. നിലവിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവർ അപേക്ഷയോടൊപ്പം അതുകൂടി നൽകണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും പുതുക്കേണ്ടവർക്കും അപേക്ഷ നൽകാം.
അപേക്ഷ മെഡിക്കൽബോർഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരമനുസരിച്ച് മെഡിക്കൽബോർഡ് സർട്ടിഫിക്കറ്റും യു.ഡി.ഐ.ഡി. കാർഡും നൽകും. നിലവിൽ യു.ഡി.ഐ.ഡി. കാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ട.
31-നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിലും അങ്കണവാടികളിലും സാമൂഹ്യനീതിവകുപ്പിലും ലഭിക്കും.
ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ എന്നിവ വിവിധവകുപ്പുകളുമായി ചേർന്നാണ് കാമ്പയിൻ നടത്തുന്നത്. വെബ്സൈറ്റ്: www.swavlambancard.gov.in. ഫോൺ: 04936 205307.
യോഗം ചേർന്നു
ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകാനുള്ള കാമ്പയിനിന്റെ ഭാഗമായി യോഗം ചേർന്നു. ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ഗോപിനാഥ്, എം.എൽ.എ. മാരുടെ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ആരോഗ്യവകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ഐ.ടി. മിഷൻ, പട്ടികവർഗ വികസനവകുപ്പ്, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരും ഭിന്നശേഷി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..