കേരളത്തിലെ മികച്ച രക്തദാന സംഘാടകരായി കോഴിക്കോട്ടെ ഇരട്ട സഹോദരിമാർ


ഇരുവരും 2011 മുതൽ രക്തദാന മേഖലയിൽ സജീവമാണ്.

കേരളത്തിലെ മികച്ച രക്തദാന കോർഡിനേറ്റേഴ്സിനുള്ള പുരസ്കാരം അശ്വതി എം.വിയും അഡ്വ. അശ്വനി എം.വിയും വിക്രം സാരാഭായ് സ്പേസ് സെൻറർ പ്രൊജക്ട് ഡയറക്ടർ വി.ടി. ഭാസ്കറിൽ നിന്ന് ഏറ്റുവാങ്ങുന്നു

കോഴിക്കോട്: രക്തദാനം ജീവദാനമെന്ന സന്ദേശം ജീവിതത്തിൽ പകർത്തിയ ഇരട്ട സഹോദരിമാർക്ക് കേരളത്തിലെ മികച്ച രക്തദാന കോർഡിനേറ്റേഴ്സിനുള്ള പുരസ്കാരം. ആൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ പുരസ്കാരമാണ് കോഴിക്കോട് മാളിക്കടവ് സ്വദേശികളായ അശ്വതി എം.വിക്കും അഡ്വ. അശ്വനി എം.വിക്കും ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിക്രം സാരാഭായ് സ്പേസ് സെന്‍റർ പ്രൊജക്ട് ഡയറക്ടർ വി.ടി. ഭാസ്കറിൽ നിന്ന് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി.

കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷകയാണ് അശ്വതി. കോഴിക്കോട് കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്യുകയാണ് അശ്വനി. ഇരുവരും 2011 മുതൽ രക്തദാന മേഖലയിൽ സജീവമാണ്. മാളിക്കടവ് ഉള്ളാട്ടിൽ താഴം രമ കോട്ടേജിൽ അശോകൻ എം.വിയുടെയും പ്രസന്നയുടെയും മക്കളാണ്.

പുരസ്കാരം രക്തദാന മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രചോദനമാകുമെന്നും കൂടുതൽ യുവാക്കൾ രക്തദാനത്തിനായി ത‍യാറായി മുന്നോട്ടുവരണമെന്നും ഇരുവരും പറഞ്ഞു.

Content Highlights: best blood donation organizers in kerala, twin sisters from kozhikode, blood donation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented