ജൂലീ ചിൻ | Photos: facebook.com/JulieChinTV
സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടലാണ് നിർണായകം. വാർത്താ അവതരണത്തിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെക്കുറിച്ചും കൃത്യസമയത്ത് ചികിത്സ തേടിയതിനെക്കുറിച്ചും പങ്കുവെക്കുകയാണ് ജൂലീ ചിൻ എന്ന ടെലിവിഷൻ അവതാരക. ലൈവ് ടെലികാസ്റ്റ് പൊയ്ക്കൊണ്ടിരിക്കുന്നതിനിടെയാണ് ജൂലിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്.
നാസയുമായി ബന്ധപ്പെട്ട വാർത്ത വായിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ജൂലിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വാക്കുകൾ മുഴുമിക്കാനാകാതെ ക്ഷമിക്കണമെന്നു പറഞ്ഞ് മറ്റൊരാളെ വാർത്ത വായിക്കാൻ ഏൽപിക്കുകയായിരുന്നു. ജൂലിയുടെ അസ്വസ്ഥത കണ്ടതും സ്ട്രോക്ക് ആണെന്ന് സംശയം തോന്നിയ സഹപ്രവർത്തകർ ഉടൻ തന്നെ വൈദ്യസഹായം തേടുകയായിരുന്നു. സ്ട്രോക്കിന്റെ ആദ്യലക്ഷണങ്ങളാണ് തനിക്കുണ്ടായതെന്ന് ഡോക്ടർമാർ അറിയിച്ചുവെന്ന് ജൂലി പിന്നീട് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു.
വാർത്ത വായിച്ചുകൊണ്ടിരിക്കുന്നതിനിടെ ആദ്യം ഒരുകണ്ണിലെ കാഴ്ച്ച ഭാഗികമായി നഷ്ടമാകുന്നതായാണ് അനുഭവപ്പെട്ടതെന്ന് ജൂലി പറയുന്നു. അൽപസമയത്തിനുള്ളിൽ കൈയിലും കാലിലും മരവിപ്പ് അനുഭവപ്പെടാൻ തുടങ്ങി. ടെലിപ്രോംപ്റ്ററിൽ കാണുന്ന വാക്കുകൾ ഉച്ചരിക്കാൻ കഴിയാതിരുന്നതോടെ എന്തോ വലിയ പ്രശ്നമാണെന്ന് മനസ്സിലായി- ജൂലി പറയുന്നു.
തുടർന്ന് ഡോക്ടറെ കണ്ടതോടെ സ്ട്രോക്കിന്റെ ആദ്യലക്ഷണങ്ങളാണ് തനിക്കുണ്ടായതെന്ന് മനസ്സിലായി. സ്ട്രോക്ക് ആണെന്ന് തിരിച്ചറിയാൻ ഉള്ള പ്രധാന ലക്ഷണങ്ങളെക്കുറിച്ചും ജൂലി പങ്കുവെക്കുന്നുണ്ട്. BE FAST എന്ന ചുരുക്കപ്പേരിലാണ് ജൂലി അതേക്കുറിച്ച് പങ്കുവെക്കുന്നത്.
B.alance: പെട്ടെന്ന് ബാലൻസ് നഷ്ടമാകൽ
E.yes: കാഴ്ച്ചയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം
F.ace: മുഖം താഴേക്ക് തൂങ്ങുക
A.rms: കൈയുടെ ബാലൻസ് നഷ്ടമാവുക
S.peech: സംസാരിക്കുന്നത് വ്യക്തമാവാതിരിക്കുക
T.ime: അസഹ്യമായ തലവേദന
തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങളായി ജൂലി പറയുന്നത്. വൈകാതെ സുഖം പ്രാപിച്ച് താൻ ന്യൂസ് ഡെസ്ക്കിലേക്ക് തിരികെ വരുമെന്നും ജൂലി കുറിക്കുന്നു.
സ്‌ട്രോക്ക് ഉണ്ടാകുന്നത്
മസ്തിഷ്‌കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമര്‍ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ
സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും. അതിനാല്‍ സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.
Content Highlights: tv anchor experiences beginnings of a stroke on live tv, symptoms of stroke
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..