ബെഥാനി ഈസൺ സർജറിക്ക് ശേഷം | Photo: Bethany Eason / SWNS
പലപ്പോഴും വേദനകളും മറ്റ് ലക്ഷണങ്ങളുമൊക്കെ അനുഭവപ്പെടുമ്പോൾ നിസ്സാരമായി തള്ളിക്കളയുന്നവർ ഏറെയാണ്. ഡോക്ടർമാർ വിദഗ്ധ പരിശോധന ആവശ്യപ്പെട്ടാൽ പോലും കാര്യമായി എടുക്കാത്തവരുണ്ട്. അത്തരക്കാരോട് സ്വന്തം ജീവിതത്തിലുണ്ടായ അനുഭവത്തിലൂടെ ജാഗ്രത പാലിക്കണമെന്ന് പറയുകയാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ഇരുപത്തിയാറുകാരി.
ഏഴുവർഷം മുമ്പാണ് ബെഥനി ഈസൺ എന്ന പെൺകുട്ടിക്ക് കാൽമുട്ട് വേദന അനുഭവപ്പെട്ടു തുടങ്ങിയത്. അന്ന് പത്തൊമ്പതു വയസ്സായിരുന്നു ബെഥനിയുടെ പ്രായം. ഡോക്ടറെ കണ്ടപ്പോൾ എക്സ്റേ എടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാൽമുട്ടിൽ അസ്വാഭാവികമായി എന്തോ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത്. മതിയായ ചികിത്സ തേടണമെന്നും ആവശ്യപ്പെട്ടിരുന്നു.
പിന്നീട് 2017ൽ വീണ്ടും ബെഥനിക്ക് ഇടത്തെ കാലിൽ കലശലായ വേദന അനുഭവപ്പെടുകയുണ്ടായി. വേദന കടുത്തതിനെ തുടർന്ന് ടോയ്ലറ്റ് സീറ്റിൽ ഇരിക്കുന്നതിനിടെ കാൽമുട്ട് ഫ്രാക്ചറാവുകയായിരുന്നു. അതിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആണ് ബെഥനിയുടെ കാൽമുട്ടിൽ വലിയൊരു ട്യൂമർ വളരുന്ന കാര്യം കണ്ടെത്തിയത്. ട്യൂമർ വളരുന്നതിനൊപ്പം ബെഥാനിയുടെ എല്ലുകളും ചുറ്റുമുള്ള ഭാഗങ്ങളും ശോഷിക്കുകയും ചെയ്യുകയായിരുന്നു.
ട്യൂമർ വളർന്നതിനാൽ ബെഥനിയുടെ കാൽമുട്ടും തുടയെല്ലും മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടത്. നൃത്തം, നീന്തൽ, ഓട്ടം തുടങ്ങിയ കലാകായിക മേഖലകളിലെല്ലാം പ്രഗത്ഭയായിരുന്ന ബെഥനിയെ ഇത് കീഴ്മേൽ മറിക്കുകയും ചെയ്തു. സർജറിക്കു ശേഷം സമയമെടുത്തു മാത്രമേ ബെഥനിക്ക് നടക്കാനാവൂ എന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.
എന്നാൽ തന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം സർജറി കഴിഞ്ഞ് ഏഴാഴ്ച്ചത്തെ ഫിസിക്കൽ തെറാപ്പിക്കും മറ്റുമൊടുവിൽ ബെഥനി പതിയെ നടന്നതുടങ്ങി. ശരീരത്തിൽ അസ്വാഭാവികമായി എന്തെങ്കിലും അനുഭവപ്പെട്ടാൽ ഒട്ടും വൈകരുതെന്ന് പറയുകയാണ് ബെഥനി. ചെറിയൊരു മുട്ടുവേദന പോലും വലിയൊരു രോഗാവസ്ഥയുടെ തുടക്കമാകാം എന്നാണ് ബെഥനി ജീവിതം സാക്ഷ്യംനിർത്തി പറയുന്നത്.
ശരീരത്തിന്റെ ഏതുഭാഗത്ത് വേദനയും മറ്റും അനുഭവപ്പെട്ടാൽ അതിനെ ഗൗരവത്തോടെ എടുക്കണമെന്നു പറയുകയാണ് ബെഥനി. തനിക്കുണ്ടായത് പത്തുലക്ഷത്തിൽ ഒരാൾക്കു മാത്രം ഉണ്ടാകുന്ന തരം ട്യൂമറാണ്. അതിനാൽ വേദന കണ്ടാൽ വിട്ടുവീഴ്ച്ച ചെയ്യരതെന്ന് പറയുകയാണ് ബെഥനി.
Content Highlights: tumor in the knee woman knee bones shattered shocking diagnosis followed


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..