Representative Image| Photo: Canva.com
ന്യൂഡൽഹി: മൂന്നുവയസ്സുവരെയുള്ള കുട്ടികളുടെ ഭാഷാവികസനത്തിന് ഗർഭകാലത്ത് അമ്മമാരിലുണ്ടാകുന്ന കോർട്ടിസോൾ ഹോർമോണിന് പങ്കുണ്ടെന്നു പഠനം. ഗർഭാവസ്ഥയുടെ ഏഴ്, എട്ട്, ഒമ്പത് മാസങ്ങളിൽ അമ്മയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഈ ഹോർമോൺ കുട്ടിയുടെ സംസാരശേഷിയും ഭാഷാശേഷിയും വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.
ഡെൻമാർക്കിലെ ഒഡെൻസ് സർവകലാശാലാ ആശുപത്രിയിലെ ഗവേഷകർ 12-37 മാസം പ്രായമുള്ള 1093 കുഞ്ഞുങ്ങളിലും 1093 ഗർഭിണികളിലുമാണ് പഠനം നടത്തിയത്. ഈസ്താംബൂളിൽ നടന്ന 25-ാമത് യൂറോപ്യൻ എൻഡോക്രൈനോളജി കോൺഗ്രസിൽ ഗവേഷണപ്രബന്ധം അവതരിപ്പിച്ചു.
നവജാതശിശുവിന്റെ നാഡീവ്യവസ്ഥ ഗർഭപാത്രത്തിൽ വെച്ചുതന്നെ എത്രത്തോളം വികസിച്ചു എന്നതിന്റെ തെളിവാണ് ആദ്യകാല ഭാഷാവികസനം. ഉയർന്ന അളവിൽ കോർട്ടിസോൾ ഉള്ള സ്ത്രീകൾ പ്രസവിക്കുന്ന പെൺകുട്ടികൾ 12 മാസം മുതൽ 21 മാസത്തിനുള്ളിൽ കൂടുതൽ വാക്കുകൾ ഗ്രഹിക്കുന്നു.
2-37 മാസത്തിനുള്ളിൽ പ്രായമുള്ള ആൺകുട്ടികൾക്ക് കൂടുതൽ അക്ഷരങ്ങൾ സംസാരിക്കാനാകുമെന്നും റിപ്പോർട്ടിലുണ്ടെന്ന് പഠനത്തിന് നേതൃത്വംനൽകിയ ഡോ. ആഞ്ജ ഫെംഗർ ഡ്രയർ പറഞ്ഞു.
Content Highlights: tress hormones during pregnancy can increase early language development in children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..