ര്‍ഭകാലത്ത് അമ്മമാര്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദം ആണ്‍കുഞ്ഞുങ്ങളുടെ പ്രത്യുത്പാദനശേഷി കുറയ്ക്കുമെന്ന് പഠനം. ഗര്‍ഭകാലത്തിന്റെ ആദ്യ 18 ആഴ്ച സമ്മര്‍ദമേറിയ ജീവിതം നയിക്കേണ്ടിവന്ന സ്ത്രീകളുടെ ആണ്‍കുട്ടികള്‍ വളരുമ്പോള്‍ അവരില്‍ ബീജത്തിന്റെ അളവ് കുറഞ്ഞേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍.

ബീജത്തിന്റെ ശേഷിയെയും ഇതു ബാധിക്കുമെന്ന് പഠനം പറയുന്നു. ഗര്‍ഭത്തിന്റെ ആദ്യഘട്ടങ്ങളിലാണ് ആണ്‍കുഞ്ഞുങ്ങളുടെ പ്രത്യുത്പാദന അവയവങ്ങളില്‍ സുപ്രധാന വളര്‍ച്ച നടക്കുന്നത്.

1989-നും 1991-നും ഇടയില്‍ 3000-ത്തോളം സ്ത്രീകളെയും അവരുടെ 20 വയസ്സുള്ള 643 ആണ്‍കുട്ടികളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. വ്യത്യസ്തതലമുറകളിലെ വിവരങ്ങള്‍ ശേഖരിച്ച് വടക്കന്‍ ഓസ്‌ട്രേലിയയിലെ റെയ്‌നി സ്റ്റഡിയാണ് പഠനം നടത്തിയത്.

അമ്മമാര്‍ക്ക് ചോദ്യാവലി നല്‍കിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മരണം, വിവാഹബന്ധം വേര്‍പെടുത്തല്‍, ദാരിദ്ര്യം തുടങ്ങിയവയാണ് സ്ത്രീകളിലെ മാനസികസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമായി കണ്ടെത്തിയത്. ഇങ്ങനെയുള്ള സ്ത്രീകളുടെ കുട്ടികള്‍ വളരുമ്പോള്‍ അവരില്‍ ബീജത്തിന്റെ അളവില്‍ 12 ശതമാനവും ടെസ്റ്റോസ്റ്റെറോണിന്റെ അളവില്‍ 11 ശതമാനവും കുറവുവരുമെന്ന് ജേണല്‍ ഓഫ് ഹ്യൂമണ്‍ റീപ്രൊഡക്ഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Too much stress for the mother affects the baby