എടപ്പാൾ: പുകവലി നിയന്ത്രിക്കാനുള്ള കേന്ദ്രനിയമത്തിന് ഒന്നരപ്പതിറ്റാണ്ട്‌ പിന്നിടുമ്പോൾ പൊതുസ്ഥലത്തെ പുകവലി കുറയുന്നതായി കണക്കുകൾ. കേസുകളും ഈടാക്കിയ പിഴയും ഇതു സൂചിപ്പിക്കുന്നു. 2016-ൽ 2,31,801 കേസുകളാണെടുത്തത്. ഈ വർഷം സെപ്റ്റംബർ വരെ 63,861 കേസുകളും. ഈ വർഷം സംസ്ഥാന സർക്കാരിന് പിഴയായി ലഭിച്ചത് 1.27 കോടി രൂപയാണ്.

സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം, വിപണനം, വിതരണം എന്നിവയുടെ വാണിജ്യ നിയന്ത്രണത്തിനും പൊതു ഇടങ്ങളിലെ ഉപയോഗം നിരോധിക്കുന്നതിനുമായി കൊണ്ടുവന്ന കോപ്റ്റ (സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രോഡ്ക്ട്‌സ് ആക്ട്- 2003) പ്രകാരമുണ്ടായ നടപടികൾ പുകവലി ശീലം വൻതോതിൽ കുറച്ചിട്ടുണ്ടെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

പൊതുസ്ഥലത്ത് പുകവലിക്കുന്നത് പിടികൂടിയാൽ 200 രൂപയാണ് പിഴ. ഇതനുസരിച്ച് 2021 സെപ്റ്റംബർ വരെ ഈടാക്കിയത് 1,27,72,200 രൂപയാണ്.

Content Highlights: tobacco use down in kerala, smoking rate in kerala