പ്രതീകാത്മക ചിത്രം | Photo: A.N.I.
ലണ്ടന്‍: കോവിഡിനു കാരണമായ സാര്‍സ്-കോവി-2 ഉള്‍പ്പെടെയുള്ള വൈറസുകളെ നിര്‍ജീവമാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ഈ ഫിലിമില്‍ സാധാരണവെളിച്ചം പതിച്ചാല്‍ വൈറസുകള്‍ നശിക്കും. ആശുപത്രികളില്‍ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കര്‍ട്ടന്‍, ജീവനക്കാരുടെ കുപ്പായം എന്നിവയില്‍ ഇതു പ്രയോഗിക്കാന്‍ കഴിയും.
അള്‍ട്രാവയലറ്റ് വെളിച്ചം ആഗിരണംചെയ്യാന്‍ കഴിയുന്ന കണങ്ങളുടെ നേര്‍ത്ത ഒരുപാളി ഈ ഫിലിമില്‍ പൂശിയിട്ടുണ്ട്. വെളിച്ചം പതിക്കുമ്പോള്‍ അവ റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് (ആര്‍.ഒ.എസ്.) ഉണ്ടാക്കും. ഓക്‌സിജനില്‍നിന്നു രൂപംകൊള്ളുന്ന വന്‍ പ്രതിപ്രവര്‍ത്തനശേഷിയുള്ള രാസവസ്തുക്കളാണ് ആര്‍.ഒ.എസ്. ഇവയാണ് വൈറസുകളെ നിര്‍ജീവമാക്കുന്നതെന്ന് ഫിലിം വികസിപ്പിച്ച ബെല്‍ഫാസ്റ്റ് ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. ഈ പ്ലാസ്റ്റിക് ഫിലിം മണ്ണില്‍ അലിയുന്നതായതിനാല്‍ പാരിസ്ഥിതിക ദോഷമില്ലെന്നും അവര്‍ പറഞ്ഞു.
രണ്ടുതരം ഇന്‍ഫ്‌ലുവന്‍സ എ വൈറസ്, ഇ.എം.സി. വൈറസ്, സാര്‍സ്-കോവി-2 വൈറസ് എന്നിവയുപയോഗിച്ച് ഈ ഫിലിമില്‍ പരീക്ഷണം നടത്തി. വൈറസ് കണങ്ങള്‍ പുരണ്ട ഫിലിം അള്‍ട്രാ വയലറ്റ് വെളിച്ചത്തിലോ ഫ്‌ലൂറസെന്റ് വിളക്കിന്റെ വെളിച്ചത്തിലോ കാണിച്ചപ്പോള്‍ വൈറസ് നിര്‍ജീവമായി. വൈറസ് വ്യാപനം കാര്യമായി കുറയ്ക്കാന്‍ ഈ ഫിലിമിനാകും എന്നാണ് കരുതുന്നത്. ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് ഫോട്ടോെകമിസ്ട്രി ആന്‍ഡ് ഫോട്ടോബയോളജി ബി: ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു.
Content Highlights: corona virus, plastic films, covid 19, health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..