ഡാഷ് ബോർഡിൽ തെളിയും രോഗവിവരങ്ങൾ, ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താൻ പുതുവഴി; രാജ്യത്ത് ആദ്യം


രൺജിത്ത് ചാത്തോത്ത്

സംസ്ഥാനത്ത് 8.36 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് നടത്തിയതായി അധികൃതര്‍ അറിയിച്ചു.

ശൈലി ആപ്പ് വഴി കാൻസർ സാധ്യത കണ്ടെത്താനുള്ള ചോദ്യങ്ങളുടെ സ്ക്രീൻഷോട്ട്, സംസ്ഥാന ഡാഷ് ബോർഡിൽ തെളിഞ്ഞ വിവരങ്ങളുടെ സ്ക്രീൻഷോട്ട്

കണ്ണൂര്‍: 30 കഴിഞ്ഞവരിലെ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് സംസ്ഥാനത്ത് വലിയ മാറ്റത്തിനും നേട്ടത്തിനും വഴിയൊരുക്കുന്നു. സ്‌ക്രീനിങ് വഴി രോഗങ്ങളെയും രോഗസാധ്യതയെയുംകുറിച്ച് കൃത്യമായ കണക്കുകള്‍ കിട്ടിത്തുടങ്ങി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തില്‍ ശൈലീ ആപ്പ് വഴി പദ്ധതി നടപ്പാക്കിത്തുടങ്ങി. മറ്റിടങ്ങളില്‍ രണ്ടാംഘട്ടത്തില്‍ നടപ്പാക്കും.

ജീവിതശൈലീരോഗങ്ങളുടെ കൃത്യമായ കണക്കില്ലെന്നത് കേരളത്തിന്റെ പോരായ്മയായിരുന്നു. ഈ ഡേറ്റ വഴി രോഗസാധ്യത നേരത്തേ കണ്ടെത്തി ഇടപെടാമെന്നത് വന്‍ നേട്ടമാകും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഉദ്യമം. ഇതുവഴി പകര്‍ച്ച ഇതര രോഗനിയന്ത്രണ കാര്യത്തില്‍ മുന്നില്‍നിന്ന് വഴികാട്ടുകയാണ് കേരളം.

തുടങ്ങി ആറ് ആഴ്ചയാകുമ്പോള്‍ സംസ്ഥാനത്ത് 8.36 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് നടത്തിയതായി അധികൃതര്‍ അറിയിച്ചു.

കണക്ക് ആപ്പ് വഴി

'ശൈലി ആപ്പ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ജനസംഖ്യാധിഷ്ഠിത സ്‌ക്രീനിങ് നടപ്പാക്കുന്നത്. ആശാപ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരം മൊബൈല്‍ ഫോണില്‍ ശേഖരിക്കും. പ്രമേഹം, രക്താതിമര്‍ദം, ശ്വാസകോശ രോഗങ്ങള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, വായിലെ കാന്‍സറുകള്‍ എന്നിവയെക്കുറിച്ചാണ് വിവരം ശേഖരിക്കുക.

വ്യക്തിഗത ആരോഗ്യ രേഖ അടിസ്ഥാനമാക്കി സ്‌കോര്‍ നിശ്ചയിക്കും. നാലിന് മുകളില്‍ സ്‌കോറുള്ളവര്‍ക്ക് പിന്നീട് പരിശോധനയുമുണ്ടാകും. ആശാ പ്രവര്‍ത്തകരുടെ വിവരശേഖരണം കഴിയുമ്പോള്‍ കണക്ക് ഡാഷ് ബോര്‍ഡില്‍ തെളിയും.

ബുധനാഴ്ച ഉച്ചയ്ക്ക് സ്റ്റേറ്റ് ഡാഷ്‌ബോര്‍ഡില്‍ 'തെളിഞ്ഞത്

  • ആകെ സ്‌ക്രീനിങ് നടത്തിയ ആളുകള്‍ - 8,36,879
  • ഏതെങ്കിലും ഒരു ഗുരുതരരോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നത്-1,74,347 (20.83%).
  • കാന്‍സര്‍ സ്‌ക്രീനിങ്ങിന് അയച്ചത് (ആകെ)- 65,255(7.79%)
  • വായിലെ കാന്‍സര്‍ സ്‌ക്രീനിങ്ങ്-3421(0.4%).
  • സ്തനാര്‍ബുദ സ്‌ക്രീനിങ്ങ്- 53,992(6.4%).
  • ഗര്‍ഭാശയഗള കാന്‍സര്‍ സ്‌ക്രീനിങ്ങ്-9627(1.1%).
  • ക്ഷയരോഗ സ്‌ക്രീനിങ്ങിന് അയച്ചത്-10,132.
  • അമിത ബി.പി. കണ്ടെത്തിയത്-94,783 (11.32%).
  • പ്രമേഹം-73,992(8.84%).
  • അമിത ബി.പി.യും പ്രമേഹവും ഒന്നിച്ചുള്ളവര്‍-33,982( 4.06%).
ആരോഗ്യ രംഗത്ത് വലിയ മാറ്റമുണ്ടാക്കും -മന്ത്രി വീണാ ജോര്‍ജ്

നവകേരളം കര്‍മപദ്ധതി രണ്ടിന്റെ ഭാഗമായി ആര്‍ദ്രം മിഷന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്.സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വലിയ മാറ്റത്തിന് ഈ പദ്ധതി വഴിതെളിയിക്കും. ഉടന്‍തന്നെ എല്ലാ പഞ്ചായത്തുകളിലും സ്‌ക്രീനിങ് ആരംഭിക്കും.

Content Highlights: life style diseases, dash board, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented