അപൂർവ നേട്ടം; സങ്കീർണമായ കീഴ്ത്താടിയെല്ല് ശസ്ത്രക്രിയ പൂർത്തിയാക്കി കോട്ടയം മെഡി.കോളേജ്


Photo: facebook.com/veenageorgeofficial

സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്ത്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ(T.M. Joint Replacement) പൂർത്തിയാക്കി. കോട്ടയം സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളേജിലെ ഓറൽ & മാക്‌സിലോഫേഷ്യൽ സർജറി വിഭാഗമാണ് (OMFS) സർജറി വിജയകരമായി ചെയ്തത്.

കോട്ടയം സ്വദേശിയായ 56 കാരനാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരികയാണ്. കഴിഞ്ഞ ബുധനാഴ്ച നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂർ നീണ്ടു നിന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവൻ ടീമിനേയും അഭിനന്ദിക്കുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാജോർ‌ജ് അറിയിച്ചു.



കീഴ്താടിയെല്ലിലെ ട്യൂമർ കാരണം, കീഴ്താടിയെല്ലും അതിന് അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പകരം പുതിയ കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുകയാണ് ചെയ്തത്. ട്യൂമർ ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാൽ കവിളൊട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്റെ സാധ്യതയാരാഞ്ഞത്. ചെന്നൈയിലെ ലാബിൽ സിടി സ്‌കാൻ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് ആർട്ടിഫിഷ്യൽ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തി വച്ചുപിടിപ്പിച്ചത്.

മുഖഭാവങ്ങളും മുഖത്തെ വിവിധ പേശികളുടെ പ്രവർത്തനവും സാധ്യമാകുന്ന ഞെരമ്പുകൾക്ക് ക്ഷതം സംഭവിക്കുന്നത് ഈ ശസ്ത്രക്രിയയുടെ സങ്കീർണതയാണ്. എന്നാൽ യാതൊരു പാർശ്വഫലവും കൂടാതെ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കുകയായിരുന്നു.

ഒ.എം.എഫ്.എസ്. മേധാവി ഡോ. എസ്. മോഹന്റെയും അനസ്‌തേഷ്യാ വിഭാഗം ഡോ. ശാന്തി, ഡോ. ഷീല വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. ദീപ്തി സൈമൺ, ഡോ. ബോബി ജോൺ, ഡോ. പി.ജി. ആന്റണി, ഡോ. ജോർജ് ഫിലിപ്പ്, നഴ്‌സുമാർ എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കാളികളായത്.

Content Highlights: tm joint replacement surgery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented