Representative Image| Photo: Canva.com
റംസാനിൽ വ്രതാനുഷ്ഠാനത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണം. വേനൽക്കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തിൽനിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കണം. നിർജലീകരണം സംഭവിക്കുന്നത് തടയുകയും വേണം.
ഓർക്കണം, ഈ കാര്യങ്ങൾ
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാനാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക
- പാനീയങ്ങൾ തയ്യാറാക്കുമ്പോൾ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്നുള്ള ഭക്ഷ്യയോഗ്യമായ ഐസ്‌കട്ടകൾ മാത്രം ഉപയോഗിക്കുക.
- നിർജലീകരണം തടയാൻ നോമ്പില്ലാത്ത രാത്രിസമയങ്ങളിൽ ധാരാളം ശുദ്ധജലം കുടിക്കുക.
- പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
- ആരാധനാലയങ്ങളിൽ അംഗശുദ്ധി വരുത്തുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.
- നോമ്പ് തുറക്കുന്ന സമയങ്ങളിൽ എരിവും പുളിയും കൂടുതലുള്ള ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക.
- പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാർഥങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- നോമ്പുതുറ പരിപാടികളിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ ശുചിത്വമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
- ഇഫ്താറിന് ഭക്ഷണം പാകംചെയ്യുന്നവരും വിതരണംചെയ്യുന്നവരും വ്യക്തിശുചിത്വം പാലിക്കുന്നവരാണെന്ന് ഉറപ്പുവരുത്തുക.
- സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്നുകഴിക്കുന്ന സമയം ക്രമപ്പെടുത്തണം.
- ക്ഷീണം, തലകറക്കം, ഛർദി എന്നിവയുണ്ടായാൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ആവശ്യമെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.
Content Highlights: Tips for Healthy Ramadan Fasting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..