വർക്ക്ഷോപ്പിൽ പങ്കെടുത്തവർ
തൃശൂർ യൂറോളജി ക്ലബ് ദയ ജനറൽ ഹോസ്പിറ്റലുമായി സഹകരിച്ച്, യൂറോളജിയിലെ ഏറ്റവും പുതിയ ലേസർ സാങ്കേതികവിദ്യയായ തുലിയം ഫൈബർ ലേസർ (TFL) സംബന്ധിച്ച് തത്സമയ ഓപ്പറേറ്റീവ് വർക്ക്ഷോപ്പ് നടത്തി. പ്രോസ്റ്റേറ്റ് നീക്കം ചെയ്യുന്നതിനും വൃക്കയിലെ കല്ല് ചികിത്സയ്ക്കുമായി നടത്തുന്ന പുതിയ ചികിത്സാരീതിയാണിത്.
വലിയ പ്രോസ്റ്റേറ്റ് ഉള്ള മൂത്രനാളിയിൽ ട്യൂബ് ഇട്ട രണ്ട് രോഗികളെയും കല്ലുകളുള്ള ഒറ്റ വൃക്കയുള്ള ഒരു രോഗിയെയും മേൽപ്പറഞ്ഞ വിദ്യയിലൂടെ ചികിത്സിച്ചു. വിജയവാഡയിൽ നിന്നുള്ള ഡോ.ധീരജ് കെ പ്രധാന ഫാക്കൽറ്റിയും തൃശൂരിൽ നിന്നുള്ള 15-ലധികം യൂറോളജിസ്റ്റുകളും വർക്ഷോപ്പിൽ പങ്കെടുത്തു.
കേരളത്തിലെ മറ്റ് യൂറോളജിസ്റ്റുകൾക്കായി ഈ നടപടിക്രമം ഓൺലൈനായി കൈമാറി. ദയ ജനറൽ ഹോസ്പിറ്റൽ എം.ഡി ഡോ. അബ്ദുൾ അസീസ് ഗസ്റ്റ് ഫാക്കൽറ്റിയായ ഡോ. ധീരജ് കെ ക്ക് മെമന്റോ സമ്മാനിച്ചു.
Content Highlights: thulium fiber laser operative workshop


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..