Photo: Pixabay
മെഡിക്കല്‍ കോളേജ്: ഗവ. മെഡിക്കല്‍ കോളേജ് ഹൃദ്രോഗവിഭാഗത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സ് തുടങ്ങാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്കി. അടുത്ത അധ്യയനവര്‍ഷം മുതല്‍ രണ്ട് പി.ജി. സീറ്റുകള്‍ തുടങ്ങാനാണ് കൗണ്‍സില്‍ അനുമതി നല്‍കിയത്.
മെഡിക്കല്‍ കോളേജ് ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് കൗണ്‍സില്‍ അംഗീകരിച്ചത്. നിലവില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ന്യൂറോ സര്‍ജറിയില്‍ മാത്രമാണ് പി.ജി. കോഴ്സുള്ളത്. ഹൃദ്രോഗവിഭാഗത്തില്‍ പി.ജി. കോഴ്സ് തുടങ്ങുന്നതോടെ ചികിത്സയിലും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. പി.ജി. ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി കാത്ത് ലാബ് മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 24 മണിക്കൂറും ആന്‍ജിയോപ്ളാസ്റ്റി, ആന്‍ജിയോഗ്രാം മുതലായ ചെലവേറിയ ചികിത്സകള്‍ ലഭ്യമാക്കാന്‍ കഴിയും. നിലവില്‍ ആഴ്ചയില്‍ നാലുദിവസം പകല്‍ സമയങ്ങളില്‍ മാത്രമാണ് കാത്ത് ലാബ് പ്രവര്ത്തിപ്പിക്കാനാകുന്നത്. ഇതുമൂലം ഈ വിഭാഗത്തിലെ രോഗികള്‍ക്ക് അടിയന്തിര ചികിത്സ നല്കാന് മെഡിക്കല്‍ കോളേജിന് പലപ്പോഴും കഴിയാറില്ല. കൂടാതെ ഹൃദ്രോഗ വിഭാഗം ഒ.പി.യും വിപുലീകരിക്കാനാകും. ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒ.പി. കൂടുതല്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനാകും.
ഹൃദ്രോഗ ചികിത്സയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.
Content highlights: thrissur medical college cardiology department got super speciality approval
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..