തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശം ആരോഗ്യവകുപ്പ് പുതുക്കി. വാക്സിൻ എടുത്തവരടക്കം ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. അല്ലെങ്കിൽ 14 ദിവസം റൂം ഐസൊലേഷൻ നിർബന്ധമാണ്.

കേരളത്തിലേക്കുവരുന്നവർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർചെയ്യണം. രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന്‌ അതിർത്തികളിൽ പരിശോധനയുണ്ടാകും. വാക്സിൻ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിനുമുൻപ് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ. നടത്തിയിരിക്കണം. അല്ലാത്തവർ കേരളത്തിലെത്തിയ ഉടൻതന്നെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാഫലം ലഭിക്കുന്നതുവരെ റൂം ഐസൊലേഷനിൽ കഴിയുകയും വേണം. വാളയാർ ഉൾപ്പെടെ അതിർത്തികളിൽ പരിശോധന തുടങ്ങി.

Content Highlights: Those coming to Kerala must do RTPCR test, health, Covid19