Representative Image| Photo: Canva.com
ന്യൂഡൽഹി: ആദ്യരണ്ടുതരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം കോവിഡ് തരംഗമാണ് കുട്ടികളെ ഏറെ ബാധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനറിപ്പോർട്ട്.
മൂന്നാംതരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിലേറെയും അഞ്ചുവയസ്സിൽ താഴെയുള്ളവരാണ്. ഈ പ്രായക്കാരിലാണ് ഏറ്റവുമധികം മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം, എയിംസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ സഹകരണത്തോടെ ഐ.സി.എം.ആർ. നടത്തിയ പഠനത്തിലുണ്ട്.
ആദ്യരണ്ടുതരംഗങ്ങളിലും സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ കുട്ടികളെ അധികം രോഗം ബാധിച്ചിരുന്നില്ല. മൂന്നാംതരംഗമായതോടെ മുതിർന്നവർ പ്രതിരോധ കുത്തിവെപ്പിലൂടെ രോഗപ്രതിരോധശേഷി നേടിക്കഴിഞ്ഞിരുന്നു.
എന്നാൽ, കുട്ടികളിലേക്ക് രോഗം വ്യാപിക്കപ്പെട്ടു. മരണങ്ങളുടെ അനുപാതം ഏറ്റവും ഉയർന്നത് ഒരുമാസംമുതൽ ഒരുവയസ്സുവരെയുള്ള പ്രായക്കാരിലാണ് (12.5 ശതമാനം). നവജാതശിശുക്കൾ (7.2 ശതമാനം), ഒന്നുമുതൽ നാലുവരെ പ്രായക്കാർ (2.4 ശതമാനം), നാല്-അഞ്ച് മുതൽ ഒമ്പതുവയസ്സുവരെയുള്ളവർ (6.4 ശതമാനം), 10-18 വയസ്സിലുള്ളവർ (5.7 ശതമാനം) എന്നിവരിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlights: covid,icmr,children,health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..