കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനമെന്ന് പഠനം


കാര്യമായലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ 10.76 ശതമാനം പേരില്‍ രോഗം വന്നുപോയിരിക്കാമെന്നാണ് നിഗമനം

പ്രതീകാത്മകചിത്രം | Photo: Reuters

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനമെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തിലാണ് കണ്ടെത്തല്‍. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉള്‍പ്പെടെ 20,939 പേരിലായിരുന്നു പഠനം. രോഗാണുവിനെച്ചെറുക്കാനുള്ള ആന്റിബോഡി ശരീരം സ്വയം ഉത്പാദിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുകയാണ് സീറോ സര്‍വയലന്‍സ് പഠനത്തിലൂടെ ചെയ്യുന്നത്.

കാര്യമായലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ 10.76 ശതമാനം പേരില്‍ രോഗം വന്നുപോയിരിക്കാമെന്നാണ് നിഗമനം. മുതിര്‍ന്ന പൗരന്മാര്‍ക്കിടയിലെ സീറോ പ്രിവിലന്‍സ് എട്ടു ശതമാനമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 10.5 ശതമാനവും. കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 12 ശതമാനമാണ്. ദേശീയ തലത്തില്‍ 30 രോഗബാധിതരില്‍ ഒരാളെ മാത്രം കണ്ടെത്തി റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ കേരളത്തില്‍ രോഗാണുബാധയുള്ള നാലില്‍ ഒരാളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മേയില്‍ ഐ.സി.എം.ആര്‍., സംസ്ഥാനത്ത് സീറോ പ്രിവലന്‍സ് സര്‍വേ നടത്തിയിരുന്നു. മൂന്നു ജില്ലകളിലായി നടത്തിയ ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ സീറോ പ്രിവലന്‍സ് 0.3 ശതമാനമെന്ന് കണ്ടെത്തിയിരുന്നു. ദേശീയതലത്തിലിത് 0.73 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ വീണ്ടും സര്‍വേ നടത്തിയപ്പോള്‍ സംസ്ഥാനത്ത് ഇത് 0.8 ശതമാനവും ദേശീയ തലത്തില്‍ 6.6 ശതമാനവുമായി. ഇതേ മൂന്നു ജില്ലകളില്‍ത്തന്നെ ഡിസംബറില്‍ അവര്‍ വീണ്ടും സര്‍വേ നടത്തിയിരുന്നു. അന്ന് സീറോ പ്രിവലന്‍സ് കേരളത്തില്‍ 11.6 ശതമാനവും ദേശീയ തലത്തില്‍ 21 ശതമാനവും ആണ്.

1200 പേരിലായിരുന്നു ഐ.സി.എം.ആര്‍. പഠനം.

Content Highlights: The study found that 10.76 percent did not know Covid had affected

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented