തിരുവനന്തപുരം: കോവിഡ് കൂട്ടപ്പരിശോധനാ ഫലം പുറത്തുവന്നു തുടങ്ങിയതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും കൂടുന്നു. ഇത് നേരിടൻ സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കളക്ടർമാർ സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിക്കാനും ആവശ്യമെങ്കിൽ കൂടുതൽ കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കാനും തീരുമാനിച്ചു.

രോഗികളുടെ എണ്ണം വരുംദിവസങ്ങളിൽ ഒരു ലക്ഷം കടന്നേക്കാമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കളും സജ്ജമാക്കും. വാക്സിൻ ക്ഷാമവും തുടരുന്നു. നിലവിലുള്ള പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ചാണ് വാക്സിനേഷൻ നടക്കുന്നത്.

Content highlights: The number of patients increases; Private sector cooperation will also be ensured, Health, Covid19