മുഖാവരണം ഏറ്റവും മികച്ച പരിഹാരം; വാക്‌സിന്‍ രോഗതീവ്രതയും മരണനിരക്കും കുറയ്ക്കുമെന്ന് വിദഗ്ധര്‍


ആദ്യത്തെ ഡോസിനുശേഷം ഒരാള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു

പ്രതീകാത്മകചിത്രം| Photo: AP

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എടുക്കുന്നതുവഴി രോഗം ബാധിക്കില്ലെന്നത് തെറ്റിദ്ധാരണയാണെന്നും അതേസമയം, വാക്‌സിനെടുക്കുന്നത് രോഗതീവ്രതയും മരണസാധ്യതയും കുറയ്ക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചശേഷവും രോഗബാധയേറ്റവരുടെ വാര്‍ത്തകള്‍ കഴിഞ്ഞ രണ്ടുമാസങ്ങളായി റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തിലാണ് വിദഗ്ധരുടെ വിശദീകരണം.

'രണ്ടുഡോസും സ്വീകരിച്ചശേഷവും രോഗംബാധിച്ചവരുണ്ട്. എന്നാല്‍, അവരില്‍ രോഗലക്ഷണങ്ങള്‍ കുറവാണ്. വാക്‌സിന് അണുബാധയുടെ തീവ്രതയും മരണനിരക്കും കുറയ്ക്കാന്‍ സാധിക്കും' -അപ്പോളോ ആശുപത്രിയിലെ ശ്വാസകോശരോഗവിദഗ്ധനായ ഡോ. ബന്‍സാല്‍ പറഞ്ഞു. രണ്ടുഡോസും സ്വീകരിച്ചശേഷമാണ് ആന്റിബോഡികള്‍ സജീവമാകുന്നത്. അതിനാല്‍ ആദ്യത്തെ ഡോസിനുശേഷം ഒരാള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

'വാക്‌സിന്‍ സമ്പൂര്‍ണ സുരക്ഷാകവചമല്ല. മുഖാവരണമാണ് ഇപ്പോള്‍ ഏറ്റവും മികച്ച വാക്‌സിന്‍. പ്രതിരോധ കുത്തിവെപ്പ് നടത്തിയശേഷം സുരക്ഷിതരാണെന്നു കരുതി മുഖാവരണം ധരിക്കാതിരിക്കുന്നത് തെറ്റാണ്'' -അദ്ദേഹം പറഞ്ഞു.

Content Highlights: The mask is the best solution; experts say the vaccine will reduce the severity and morbidity

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented