ജാനകിയമ്മ കോവിഡിനെ തോൽപിച്ചു; നൂറ്റിനാലാം വയസ്സിൽ


കോവിഡ് രണ്ടാംതരംഗ അതിവ്യാപനഘട്ടത്തില്‍ രോഗമുക്തി നേടുന്ന സംസ്ഥാനത്തെ പ്രായംകൂടിയ ആളാണ് ജാനകിയമ്മ

കോവിഡ് മുക്തയായ പയ്യന്നൂർ അന്നൂരിലെ എൻ.ടി.ജാനകിയമ്മ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ മടങ്ങുന്നു

പരിയാരം: കോവിഡ് ചികിത്സാരംഗത്ത് അഭിമാനമായി 104-കാരി കോവിഡ് രോഗമുക്തി നേടി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ എന്‍.ടി. ജാനകിയമ്മയാണ് വെള്ളിയാഴ്ച കോവിഡില്‍നിന്ന് മുക്തയായി ആസ്പത്രി വിട്ടത്. 12 ദിവസത്തോളമായി ഇവര്‍ മെഡിക്കല്‍ കോളേജ് ഐ.സി.യുവിലായിരുന്നു. ജില്ലയില്‍നിന്ന് കോവിഡ് മുക്തയാകുന്ന ഏറ്റവും പ്രായം ചെന്നയാളാണ് ഇവര്‍.

മേയ് 31-നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍നിന്ന് ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്‍, അനസ്‌തേഷ്യ, പള്‍മണറി മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസ്സിന് മുകളിലുള്ളവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുമ്പോഴാണ് 104 വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടു വന്നത്.

ജൂണ്‍ അഞ്ചിന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവായി. തുടര്‍ന്ന് ഏഴുദിവസത്തെ ചികിത്സ കൂടി കഴിഞ്ഞാണ് ആസ്പത്രി വിട്ടത്. കോവിഡ് രണ്ടാംതരംഗ അതിവ്യാപനഘട്ടത്തില്‍ രോഗമുക്തി നേടുന്ന സംസ്ഥാനത്തെ പ്രായംകൂടിയ ആളാണ് ജാനകിയമ്മ.

ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

Content Highlights: The 104-year-old lady recovered from covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented