Representative Image | Photo: AFP
വാഷിങ്ടണ്‍: രാജ്യത്ത് രണ്ടുദശാബ്ദമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗര്‍ഭഛിദ്ര ഗുളികയ്ക്ക് വിലക്കേര്‍പ്പെടുത്തി യു.എസിലെ ടെക്‌സസ് കോടതി. ഡൊണാള്‍ഡ് ട്രംപ് യു.എസ്. പ്രസിഡന്റായിരുന്ന സമയത്ത് നിയമിതനായ ജഡ്ജി മാത്യു ജസ്‌മെറിക്കാണ് വ്യാപകമായി ഉപയോഗിക്കുന്ന മിഫ്പ്രിസ്റ്റോണിന്റെ ഉപയോഗാനുമതി നിഷേധിച്ചത്.
ടെക്‌സസ് കോടതിയുടെ വിധി രാജ്യത്ത് വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിധി സ്ത്രീകളുടെ നീതിനിഷേധിക്കലാണെന്നും അപ്പീല്‍ നല്‍കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചതിനുപിന്നാലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (എഫ്.ഡി.എ.) നീതിന്യായവകുപ്പും മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തു. അതേസമയം, ഗര്‍ഭധാരണം ഒരു രോഗമല്ലെന്ന് ചൂണ്ടിക്കാട്ടി ഗര്‍ഭച്ഛിദ്രത്തിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍ വിധിയെ സ്വാഗതം ചെയ്തു.
ഇരുപതുവര്‍ഷത്തിനിടെ യു.എസിലെ ഗര്‍ഭഛിദ്രങ്ങളുടെ പകുതിയോളം ഈ മരുന്നുപയോഗിച്ചാണ് നടത്തിയിട്ടുള്ളത്. ഗര്‍ഭംധരിച്ച് ആദ്യ പത്താഴ്ചകളിലാണ് ഇത് ഉപയോഗിക്കുന്നത്. ഏകദേശം 56 ലക്ഷം പേരാണ് ഇങ്ങനെ ഗര്‍ഭം വേണ്ടെന്നുവെച്ചത്.
Content Highlights: texas court bans pregnancy resisting tablet mifpristone's usage in america


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..