ഇ-സഞ്ജീവനി; സ്‌പെഷ്യാലിറ്റി ഒ.പി.കളിൽ ഡോക്ടർമാരുടെ പൂർണ സേവനം കിട്ടുന്നില്ല


ഹരി ആർ.പിഷാരടി

ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെയും ഡോക്ടർമാർ സ്‌പെഷ്യാലിറ്റി ഒ.പി.കളിൽ കയറാൻ മടിക്കുന്നതാണ്‌ പ്രശ്നം.

Representative Image| Photo: Gettyimages.in

കോട്ടയം: സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിൽ സ്‌പെഷ്യാലിറ്റി ഒ.പി.കളിൽ ഡോക്ടർമാരുടെ പൂർണ സേവനം കിട്ടുന്നില്ല. ത്വക്ക്‌, ഇ.എൻ.ടി., ശ്വാസകോശരോഗവിഭാഗം തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒ.പി.കളിലാണ്‌ സേവനം കിട്ടാത്തത്‌.

ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെയും ഡോക്ടർമാർ സ്‌പെഷ്യാലിറ്റി ഒ.പി.കളിൽ കയറാൻ മടിക്കുന്നതാണ്‌ പ്രശ്നം. കെ.ജി.എം.ഒ.എ.യുടെ സമരത്തിന്റെ ഭാഗമായാണ്‌ ഈ നിസ്സഹകരണം. രജിസ്‌റ്റർ ചെയ്തശേഷം ഡോക്ടറുടെ സേവനം കിട്ടുന്നില്ലെന്ന നിരവധി പരാതികളാണ്‌ ദിശയുടെ കോൾ സെന്ററിൽ കിട്ടുന്നത്‌. ജില്ലാതല നോഡൽ ഓഫീസർമാരാണ്‌ ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കുന്നത്‌. ലിസ്റ്റിൽ ഉൾപ്പെട്ടാലും ഡോക്ടർമാർ സേവനത്തിന്‌ മടിക്കുകയാണ്‌.

സംസ്ഥാനത്ത്‌ എല്ലാ ആശുപത്രികളിലും ഒട്ടേെറ പേരാണ്‌ ഡെങ്കി, എച്ച്‌ 1 എൻ 1 തുടങ്ങി വിവിധതരം പനിക്ക്‌ ചികിത്സ തേടിയെത്തുന്നത്‌. ആശുപത്രികളിൽ രോഗികൾ നിറയുമ്പോൾ പ്രായമായ രോഗികളടക്കമുള്ളവർക്ക്‌ ആശ്വാസമാകേണ്ട ടെലി മെഡിസിൻ സംവിധാനമാണ്‌ താളം തെറ്റുന്നത്‌. സ്വകാര്യ പ്രാക്ടീസ്‌ ചെയ്യുന്ന ഡോക്ടർമാരെ എം പാനൽ ചെയ്താണ്‌ ഇപ്പോൾ സേവനം മുമ്പോട്ടു കൊണ്ടുപോകുന്നത്‌. ‌പല ജില്ലകളിൽനിന്നായി നൂറോളം സ്വകാര്യ ഡോക്ടർമാരുടെ സേവനമാണ്‌ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്‌. ഒരുദിവസം ആയിരത്തോളം പേരാണ്‌ ഇ-സഞ്ജീവനിയിലേക്ക്‌ വിളിക്കുന്നത്‌. ജില്ലാ കളക്ടറും ഡി.എം.ഒ. യുമടങ്ങുന്ന ജില്ലാതലസമിതികളാണ്‌ ഇ-സഞ്ജീവനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്‌. എന്നാൽ, മിക്ക ജില്ലകളിലും ഈ സമിതികളും ഇടപെടുന്നില്ല.

ആരോഗ്യവകുപ്പിലെയും മെഡിക്കൽവിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടർമാർ ഇ-സഞ്ജീവനിയുമായി സഹകരിക്കണമെന്ന്‌ ആരോഗ്യവകുപ്പിന്റെ ഉത്തരവ്‌ നിലനിൽക്കുന്നുണ്ട്.

കോവിഡ്‌ ഒന്നും രണ്ടും തരംഗങ്ങളുടെ സമയത്ത്‌ ഇ-സഞ്ജീവനിയിൽ സജീവമായി സേവനം ചെയ്ത ആർ.സി.സി., കൊച്ചിൻ കാൻസർ സെന്റർ, ഇംഹാൻസ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണവും കുറഞ്ഞു. അതേസമയം ജനറൽ ഒ.പി.കളിലും കോവിഡ്‌ ഒ.പി.യിലും ഡോക്ടർമാരുടെ സേവനമുണ്ട്‌. എൻ.എച്ച്‌.എം. മുഖേനയാണ്‌ ആരോഗ്യവകുപ്പ്‌ ഈ ഒ.പി.കളിൽ ഡോക്ടർമാരെ നിയോഗിക്കുന്നത്‌.

Content Highlights: telemedicine service e sanjeevani

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented