രോഗഭീഷണി ഉയർത്തി ആദായ ടാറ്റൂ; ഉത്തരേന്ത്യൻ സംഘങ്ങൾ കേരളത്തിൽ


വലയിൽ വീഴുന്നതിലേറെയും വിദ്യാർഥികളായ കൗമാരക്കാർ.

Representative Image | Photo: Mathrubhumi

തൃശ്ശൂർ: തുച്ഛമായ ചെലവിൽ ശരീരത്തിൽ ടാറ്റൂ (അലങ്കാര പച്ചകുത്തൽ) ചെയ്തുകൊടുക്കുന്ന ഉത്തരേന്ത്യൻസംഘങ്ങൾ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ തമ്പടിക്കുന്നു. ടാറ്റൂ സ്റ്റുഡിയോകളിലെ നിരക്കിൽനിന്ന്‌ ഏറെ താഴ്‌ന്ന തുക ഈടാക്കിയുള്ള ഈ സംഘങ്ങളുടെ വലയിൽ വീഴുന്നതിലേറെയും വിദ്യാർഥികളായ കൗമാരക്കാർ. ശുചിത്വസംവിധാനങ്ങളില്ലാതെ തുറസ്സായ സ്ഥലത്തുവെച്ചുള്ള ടാറ്റൂ ചെയ്യൽ, രോഗപ്പകർച്ചയ്ക്ക് ഇടയാക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുമ്പോൾ മാത്രം എത്തിയിരുന്ന സംഘങ്ങൾ ഇപ്പോൾ നഗരങ്ങളുടെ ചില കോണുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്നതായി ആരോഗ്യവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ തൃശ്ശൂർ പൂരത്തിനുശേഷമാണ് കേരളത്തിലേക്ക് കൂടുതൽ സംഘങ്ങളെത്താൻ തുടങ്ങിയത്. ഈ കെണിയിൽ വീഴരുതെന്ന് പൂരത്തിനിടെ നിരവധിതവണ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ്‌ നൽകിയിരുന്നു. അന്ന് പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അമ്പതോളം ഉത്തരേന്ത്യക്കാരെയാണ് പൂരപ്പറമ്പിൽനിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, ഇവർ വിവിധ നഗരങ്ങളിലേക്ക് മാറുകയായിരുന്നു.

ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും. ഡിസൈനിന് അനുസരിച്ചാണ് തുക. 100 രൂപയ്ക്കുവരെ ചെയ്തുകൊടുക്കുന്നവരുമുണ്ട്. ടാറ്റൂ സ്റ്റുഡിയോയിൽ 5000 രൂപയ്ക്കു ചെയ്തുകൊടുക്കുന്നത് 250 രൂപയ്ക്ക് ചെയ്യാമെന്നാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ ഒരു ഉത്തരേന്ത്യൻ ‘ടാറ്റൂക്കാരൻ’ പറഞ്ഞത്. സംഘാംഗങ്ങളിൽ മിക്കവരും കടത്തിണ്ണകളിലാണ് അന്തിയുറക്കം.

ഗുണനിലവാരം ഇല്ലാത്തതാണ് ഉപയോഗിക്കുന്ന ഉപകരണങ്ങളും ചായങ്ങളും. ഒരാൾക്ക്‌ ഉപയോഗിക്കുന്ന സൂചി നിരവധിപേർക്ക് ഉപയോഗിക്കുന്നതാണ് രോഗപ്പകർച്ചയുടെ ഭീഷണിയുണ്ടാക്കുന്നത്.

ലൈസൻസ് നൽകേണ്ടത് കമ്മിറ്റി

ടാറ്റൂ സ്റ്റുഡിയോകൾക്ക് അംഗീകാരം നൽകേണ്ടത് ഒരു കമ്മിറ്റിയാണ്. തദ്ദേശസ്ഥാപന സെക്രട്ടറിയാണ് ചെയർമാൻ. മെഡിക്കൽ ഓഫീസർ/ഹെൽത്ത് സൂപ്പർവൈസർ/ഇൻസ്പെക്ടർ, ജില്ലാ കെമിക്കൽ അനലിറ്റിക്കൽ ലാബിലെ ഉദ്യോഗസ്ഥൻ, മലിനീകരണനിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ എന്നിവരാണ് അംഗങ്ങൾ.

പ്രകടമായ പൊതുജനാരോ​ഗ്യ പ്രശ്നം

ഹൈപ്പറ്റൈറ്റിസ് ബി,സി,ഡി തുടങ്ങിയവയും എച്ച്.ഐ.വി.യും പടരാനുള്ള സാധ്യത ഇത്തരം സാഹചര്യങ്ങളിൽ കൂടുതലാണ്. ലൈസൻസില്ലാതെ ഇത്തരം പരിപാടികൾ ചെയ്യാൻ ആരെയും അനുവദിക്കരുത്. അപകടസാധ്യത മുന്നിൽക്കണ്ട് കൗമാരക്കാർ പിന്തിരിയണം.

ഡോ. ടി.എസ്. അനീഷ്
അസോ.പ്രൊഫസർ, കമ്മ്യൂണിറ്റി മെ‍ഡിസിൻ
​ഗവ.മെഡിക്കൽ കോളേജ്, മഞ്ചേരി

Content Highlights: tattoo safety, tattoo risks, understand risks and precautions of tattooing

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented