കാബൂള്‍: അഫ്ഗാനിസ്താനില്‍ ലോകാരോഗ്യസംഘടനയും (ഡബ്ല്യു.എച്ച്.ഒ.) യൂണിസെഫും തിങ്കളാഴ്ച ആരംഭിച്ച രാജ്യവ്യാപക പോളിയോ വാക്‌സിന്‍ വിതരണത്തിന് പിന്തുണയുമായി താലിബാന്‍. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് പോളിയോരോഗത്തിനെതിരേ രാജ്യത്ത് ദേശീയപ്രചാരണം നടക്കുന്നത്. തലസ്ഥാനമായ കാബൂളിലാണ് ആദ്യഘട്ടത്തില്‍ മരുന്നുവിതരണം. പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. താലിബാന്റെ പിന്തുണയുള്ളതിനാല്‍ എല്ലാമേഖലകളിലേക്കും കടന്നുചെല്ലാനും 30 ലക്ഷത്തോളം കുട്ടികള്‍ക്ക് പോളിയോ നല്‍കാനും സൗകര്യമാകുമെന്ന് ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു. ലോകത്ത് പോളിയോനിര്‍മാര്‍ജനം നടപ്പാകാത്ത ചുരുക്കം രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താന്‍. ഈവര്‍ഷമാദ്യം കിഴക്കന്‍ അഫ്ഗാനില്‍ പോളിയോവാക്‌സിന്‍ വിതരണത്തിനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റുമരിച്ചിരുന്നു.

Content Highlights: Taliban allowed national polio vaccination campaign in Afghanistan