പ്രതീകാത്മക ചിത്രം | വര: പ്രദീപ് കുമാർ ബി.എസ്.
ചാവക്കാട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ (മത്സ്യ ബോര്‍ഡ്) സാന്ത്വനതീരം പദ്ധതിയില്‍ 60 വയസ്സുപിന്നിട്ട പെന്ഷന് വാങ്ങുന്ന തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ചികിത്സാസഹായം കിട്ടും. 60 വയസ്സുവരെയായിരുന്നു ഇതുവരെ. പ്രായമായും രോഗബാധിതരായും തൊഴിലെടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഗുരുതര രോഗങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് തുടര്‍ചികിത്സ ധനസഹായവുമുണ്ട്. മത്സ്യത്തൊഴിലാളി പെന്ഷന് പകരം സര്‍ക്കാരിന്റെ വാര്ധക്യപെന്ഷന് വാങ്ങുന്ന തൊഴിലാളികള്‍ക്കും ഈ ധനസഹായത്തിന് അപേക്ഷിക്കാം. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ഫിഷറീസ് ഓഫീസുകള്‍ക്ക് ലഭിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ളവര്‍ക്കും വാര്‍ഷികവരുമാനം 50,000 രൂപയില്‍ താഴെയുള്ളവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക.
ഫിഷറീസ് ഓഫീസുകളിലാണ് നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Content Highlights: swanthanatheeram programme, treatment after 60 years, health
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..