Representative Image | Photo: Canva.com
ന്യൂഡൽഹി: വാടകയ്ക്ക് ഗർഭപാത്രം നൽകുന്ന സ്ത്രീക്ക് ജനിക്കുന്ന കുഞ്ഞുമായി ജനിതകബന്ധം പാടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. അതിനാൽ, ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം അതിനായി ഉപയോഗിക്കരുത്. ആരാണോ വാടകഗർഭപാത്രം തേടുന്നവർ, നിയമപ്രകാരം ആ ദമ്പതിമാരുടെ ബീജവും അണ്ഡവുമാണ് അതിനായി ഉപയോഗിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.
വാടകയ്ക്ക് ഗർഭപാത്രം നൽകുന്നവർ സ്വന്തം അണ്ഡം അതിനായി നൽകരുതെന്ന് വാടകഗർഭപാത്ര നിയമത്തിലെ നാല് (മൂന്ന്) ബി (മൂന്ന്) വകുപ്പ് വ്യക്തമാക്കുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാർക്കോ സ്ത്രീക്കോ (വിധവ അല്ലെങ്കിൽ വിവാഹമോചിത) മാത്രമേ കുഞ്ഞുമായി ജനിതകബന്ധം പാടുള്ളൂ. വിധവയോ വിവാഹമോചിതയോ ആണ് ഗർഭപാത്രം തേടുന്നതെങ്കിൽ അവരുടെ അണ്ഡവും പുരുഷദാതാവിന്റെ ബീജവുമാണ് ഉപയോഗിക്കേണ്ടത്.
വാണിജ്യാടിസ്ഥാനത്തിൽ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് നിരോധിച്ചതിനെ ചോദ്യംചെയ്യുന്ന പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. വാടകയ്ക്ക് ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഉപയോഗിക്കരുതെന്ന വ്യവസ്ഥയും ഹർജിയിൽ ചോദ്യംചെയ്യുന്നുണ്ട്.
Content Highlights: surrogate mother cannot provide own egg cells under surrogacy act
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..