സ്വസ്ഥമായി ഉറങ്ങിക്കോളൂ; നിദ്രാദിനത്തിൽ തൊഴിലാളികൾക്ക് സർപ്രൈസ് അവധിയുമായി കമ്പനി


2 min read
Read later
Print
Share

Representative Image| Photo: Canva.com

ലോക നിദ്രാദിനമാണ് ഇന്ന്. ഉറക്കക്കുറവ് നേരിടുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. പലരും ഉറക്കക്കുറവിന്റെ കാരണങ്ങൾ എന്താണെന്ന് കണ്ടെത്താനോ വിദ​ഗ്ധ സേവനം തേടാനോ ശ്രമിക്കാറില്ല. ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതമായ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് എല്ലാ വർഷവും മാർ‌ച്ചിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച ലോക നിദ്രാദിനമായി ആചരിക്കുന്നത്. ഇപ്പോഴിതാ ഉറക്കത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഈ ദിനത്തിൽ തൊഴിലാളികൾക്ക് സ്വസ്ഥമായി കിടന്നുറങ്ങാൻ അനുമതി നൽകിയിരിക്കുകയാണ് ഒരു കമ്പനി.

ബെം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന Wakefit Solutions എന്ന കമ്പനിയാണ് വ്യത്യസ്തമായ തീരുമാനവുമായി രം​ഗത്തെത്തിയത്. ലോക നിദ്രാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികൾക്ക് കിടന്നുറങ്ങാൻ അവധി നൽകുന്നുവെന്നാണ് കമ്പനി അറിയിച്ചത്. തൊഴിലാളികൾക്ക് ഇതുസംബന്ധിച്ച അവധി നൽകുന്നത് വ്യക്തമാക്കുന്ന മെയിൽ ലിങ്ക്ഡിന്നിലൂടെ പങ്കുവെക്കുകയും ചെയ്തു.

ലോക നിദ്രാദിനം പ്രമാണിച്ച്, സ്ഥാപനത്തിലെ തൊഴിലാളികൾക്കെല്ലാം 2023 മാർച്ച് പതിനേഴിന് വിശ്രമിക്കാൻ അനുമതി നൽകുന്നു എന്നു പറഞ്ഞാണ് മെയിൽ അയച്ചിരിക്കുന്നത്. അപ്രതീക്ഷിത അവധി എന്നു പറഞ്ഞാണ് മെയിൽ അയച്ചത്.

പ്രവൃത്തിസമയങ്ങളിൽ 21% പേരും ഉറക്കച്ചടവോടെ ഇരിക്കുന്നുവെന്നും 11% പേർ ക്ഷീണത്തോടെ എഴുന്നേൽക്കുന്നുവെന്നും ഇവരുടെ സർവേയിൽ തെളിഞ്ഞിരുന്നു. ഉറക്കക്കുറവിനെ പ്രാധാന്യത്തോടെ കാണുന്നതിന്റെ ഭാ​ഗമായാണ് നിദ്രാദിനത്തിൽ തന്നെ ഈ തീരുമാനം എടുത്തതെന്നാണ് കമ്പനി പറയുന്നത്. നേരത്തേ പ്രവൃത്തിസമയത്ത് അര മണിക്കൂർ മയങ്ങാൻ അനുമതി നൽകിയും കമ്പനി വാർത്തയിൽ നിറഞ്ഞിരുന്നു.

​ഗ്ലോബൽ സ്ലീപ് സൊസൈറ്റിയുടെ ഭാഗമായ വേൾഡ് സ്ലീപ് ഡേ കമ്മിറ്റിയാണ് ലോക നിദ്രാദിനാചരണത്തിന് നേതൃത്വം നൽകുന്നത്. 2008 മുതലാണ് നിദ്രാദിനം ആചരിച്ചു തുടങ്ങിയത്. ഉറക്കക്കുറവിന് കാരണമാകുന്ന പ്രശ്നങ്ങളെ കണ്ടെത്തി പരിഹരിക്കുകയും അതുവഴി സമൂഹത്തിലെ ഉറക്കക്കുറവിനെ ഇല്ലാതാക്കുകയുമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഉറക്കം ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതം എന്നതാണ് ഈ വർഷത്തെ ലോക നിദ്രാദിനത്തിന്റെ തീം. ആരോ​ഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ് പ്രസ്തുത തീം. ഭക്ഷണം കഴിക്കുന്നതും വ്യായാമവുമൊക്കെ പോലെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് ഉറക്കവും പ്രധാനമാണ്. എന്നാൽ, പലരും ഉറക്കത്തെ ​ഗൗരവത്തോടെ കാണുന്നില്ലെന്ന് മാത്രമല്ല, മതിയായ ഉറക്കം ലഭിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.

നല്ല ഉറക്കത്തിന് വേണ്ട ചില നിർദേശങ്ങൾ

 • ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കുക.
 • ദിവസവും 7-8 മണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക.
 • ഉറങ്ങുന്ന മുറി നിശ്ശബ്ദവും ഇരുണ്ടതും തണുപ്പുള്ളതും ആണെന്ന് ഉറപ്പുവരുത്തുക.
 • കിടക്കാൻ പോകുന്നതിന് മുമ്പ് ചായയും കാപ്പിയും ഒഴിവാക്കുക.
 • കട്ടിലിൽ കിടന്ന് ഭക്ഷണം കഴിക്കുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യരുത്.
 • ഉറക്കം ലഭിക്കാൻ മദ്യം ഉപയോഗിക്കരുത്.
 • ഉറക്കം വരാത്ത അവസ്ഥയിൽ കട്ടിലിൽ കിടന്ന് പുസ്തകം വായിക്കുകയോ ടി.വി. കാണുകയോ പുകവലിക്കുകയോ ചെയ്യരുത്.
 • ഉറക്കം വരാതെ കിടക്കുമ്പോൾ ക്ലോക്കിൽ സമയം നോക്കിക്കൊണ്ടിരിക്കരുത്.
 • ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ധാരാളം ഭക്ഷണം കഴിക്കരുത്.
 • ദിവസവും വ്യായാമം ചെയ്യുക. വൈകുന്നേരം ഉറക്കത്തിന് തൊട്ടുമുമ്പ് വ്യായാമം ഒഴിവാക്കുക.
 • പകൽനേരത്ത് ഉറങ്ങുന്നത് ഒഴിവാക്കുക. ഉച്ചയുറക്കം നിർബന്ധമുള്ളവർ അത് 30-45 മിനിറ്റ് കഴിയാതെ നോക്കുക.
 • ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ടി.വി., ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
 • കൊതുകുശല്യം ഉണ്ടെങ്കിൽ കൊതുക് വലയോ മറ്റു മാർഗങ്ങളോ ഉപയോഗിക്കുക.
 • ഈ നിർദേശങ്ങൾ പാലിച്ചിട്ടും ഉറക്കക്കുറവ് അനുഭവിക്കുന്നവർ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

Content Highlights: surprise holiday on world sleep day bengalurus firm gift for employees

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented