Representative Image | Photo: Canva.com
ന്യൂഡൽഹി: യുവജനങ്ങൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നത് തടയുന്നതിനായി കോളേജുകളിൽ പ്രതിരോധപദ്ധതി നടപ്പാക്കാൻ യു.ജി.സി. നിർദേശം.
ഇന്ത്യയിൽ 18-നും 29-നും മധ്യേയുള്ളവർക്ക് ജീവൻ നഷ്ടമാകുന്നതിന്റെ ഒന്നാമത്തെ കാരണം ആത്മഹത്യയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങൾ കൈകൊർക്കുന്നത്. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. മാനസികാരോഗ്യനയം (2014), മാനസികാരോഗ്യ സംരക്ഷണ നിയമം (2017) എന്നിവ അടിസ്ഥാനമാക്കി യുവാക്കളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനാണ് ദേശീയ ആത്മഹത്യ പ്രതിരോധപദ്ധതി. 2030-ഒാടെ ആത്മഹത്യനിരക്ക് മൂന്നിലൊന്നായി കുറയ്ക്കുകയാണ് ലക്ഷ്യം.
ജീവനൊടുക്കിയത് ഏഴുലക്ഷം പേർ
2019-ൽ മാത്രം ലോകത്ത് 7,03,000 പേർ ആത്മഹത്യ ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. അതായത് ലക്ഷത്തിൽ ഒമ്പതുശതമാനം പേർ ജീവനൊടുക്കുന്നു. ലോകത്തെ ആകെ ആത്മഹത്യകളിൽ നാലിലൊന്ന് (25.3 ശതമാനം) ഇന്ത്യയിലാണ്. ആത്മഹത്യകളിൽ 57.80 ശതമാനം തൂങ്ങിമരണമാണ്. 25 ശതമാനമാകട്ടെ വിഷം കഴിച്ചും.
ഭൂരിഭാഗവും കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020-ൽ കേരളത്തിൽ 1930 സ്ത്രീകളടക്കം 8500 പേർ ആത്മഹത്യചെയ്തു.
നഗരാടിസ്ഥാനത്തിലുള്ള ആത്മഹത്യനിരക്കിൽ രാജ്യത്ത് ഒന്നാംസ്ഥാനത്ത് കൊല്ലമാണ്.
2018-ൽ ലക്ഷത്തിൽ 10.2 ശതമാനമാണെങ്കിൽ 2021-ൽ 11.3-ലേക്കുയർന്നു. വർഷം 10.8 കോടി ആളുകളാണ് ബന്ധപ്പെട്ടവരുടെ ആത്മഹത്യയെ തുടർന്നുള്ള പ്രത്യാഘാതങ്ങളിലൂടെ കടന്നുപോകുന്നത്.
Content Highlights: suicide prevention project in colleges
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..