താളം തെറ്റിയ ഭക്ഷണക്രമം കൂടുതലുള്ളത് സ്ത്രീകളില്‍, കാരണം കണ്ടെത്തി പഠനം


Representative Image | Photo: Gettyimages.in

ഭക്ഷണത്തിലെ ക്രമക്കേടുകള്‍ ഏറ്റവും കൂടുതലുള്ളത് കൗമാരക്കാരിലും ചെറുപ്പക്കാരിലുമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ പുത്തന്‍ പഠനങ്ങള്‍ പറയുന്നത് സ്ത്രീകളില്‍ ഇത് മധ്യവയസ്‌കരിലടക്കം ഏത് പ്രായത്തിലുള്ളവരിലും സംഭവിക്കാമെന്നാണ്. ആര്‍ത്തവവിരാമത്തിന്റെ സമയങ്ങളില്‍ സ്വന്തം ശരീരത്തോടുണ്ടാകുന്ന അസംതൃപ്തിയാണ് ഭക്ഷണത്തിലെ ക്രമക്കേടുകള്‍ക്ക് കാരണം. നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റിയുടെ ജേണലായ 'മെനോപോസി'ലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചുവന്നത്.

ഭക്ഷണം കഴിക്കുന്ന രീതികളിലും സ്വന്തം ശരീരപ്രകൃതിയിലും ഉണ്ടാകുന്ന മാറ്റങ്ങളില്‍ സംതൃപ്തിയില്ലാത്തതു കാരണമുണ്ടാകുന്ന മാനസികാരോഗ്യപ്രശ്നമാണ് താളംതെറ്റിയ ഭക്ഷണക്രമത്തിനു പിന്നിൽ. ലോകത്തുള്ള 13.1 ശതമാനം സ്ത്രീകളിലും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഇത് ബാധിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്നവരും ആര്‍ത്തവവിരാമമാകാത്തവരും അത് കഴിഞ്ഞുപോയവരുമെല്ലാം പഠനത്തിൽ പങ്കെടുത്തിരുന്നു. അനവധി ആരോഗ്യപ്രശ്നങ്ങളും നേരത്തേയുള്ള മരണസാധ്യതയുമെല്ലാം ഇത്തരം ഭക്ഷണക്രമത്തിന്റെ ഭാഗമായി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. പ്രായമാകുമ്പോഴാണ് ഈ ആരോഗ്യപ്രശ്നങ്ങളൊക്കെ കൂടുതല്‍ പ്രകടമായിത്തുടങ്ങുന്നതത്രേ.

ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിലാണ് സ്ഥിരതയില്ലാത്ത ഭക്ഷണക്രമം ഏറ്റവുമധികം കാണപ്പെടുന്നതെന്നും പഠനം പറയുന്നു. 40 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ ഇത് സംഭവിക്കാനുള്ള സാധ്യത 3.5 ശതമാനമാണ്. മധ്യവയസ്‌കരായ സ്ത്രീകളില്‍ ശരീരഭാരം കൂടുമോ എന്ന ഭീതിയും ഭക്ഷണം നിയന്ത്രിക്കാൻ കഴിയാതിരിക്കുമോ എന്ന പേടിയുമാണ് ആര്‍ത്തവവിരാമസമയത്തും അതിനു തൊട്ടുശേഷവുമുണ്ടാകുന്ന ഭക്ഷണക്രമക്കേടുകള്‍ക്കു കാരണമെന്ന് NAMS (North American Menopause Society) മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സ്‌റ്റെഫനി ഫോബിയണ്‍ പറയുന്നു. ഈ കണ്ടുപിടുത്തത്തിലൂടെ മധ്യവയസ്‌കരായ സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് കൂടുതല്‍ ചികിത്സാരീകതികള്‍ വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോ.സ്‌റ്റെഫനി പറയുന്നു.

Content Highlights: study says women shows more eating disorder at midlife due to dissatisfaction in their own body


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented