Representative Image| Photo: Canva.com
ആഹാരം അതാതു സമയങ്ങളിൽ കൃത്യമായി കഴിക്കുന്ന രീതിയിൽ പലരും പുറകിലാണ് ഇന്ന്. തിരക്കുപിടിച്ച ജീവിതരീതിയും മറ്റുമാണ് ഇതിനു കാരണം. പ്രാതലും ഉച്ചഭക്ഷണവുമൊക്കെ ഒഴിവാക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍, ഇവയിലൊന്നു പോലും ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് വിളിച്ചുവരുത്തുകയെന്നാണ് അമേരിക്കന്‍ ഗവേഷകസംഘം പറയുന്നത്.
ടെന്നിസി സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. നാൽപത് വയസ്സു കഴിഞ്ഞ 24,011 അമേരിക്കക്കാരെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവരില്‍ ആയുർദൈർഘ്യം കുറയുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖം വന്ന് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. അതേസമയം, ഉച്ചഭക്ഷണമോ അത്താഴമോ ആണ് ഒഴിവാക്കുന്നതെങ്കില്‍ ഹൃദ്രോഗങ്ങൾ ഉള്‍പ്പെടെയുള്ള പല കാരണങ്ങളാലും മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.
ഇനി മൂന്ന് നേരത്തേയും ആഹാരം അടുപ്പിച്ച് കഴിക്കുന്നതും പ്രശ്നമാണ്. നാലര മണിക്കൂറെങ്കിലും ഇടവേളയില്ലാതെ രണ്ടുനേരത്തെ ഭക്ഷണം അടുപ്പിച്ച് കഴിച്ചാലും മരണസാധ്യത കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ദിവസം ഒന്നില്‍ക്കൂടുതല്‍ തവണ കഴിക്കുന്നവര്‍ക്ക് ഒരുനേരം കഴിക്കുന്നവരേക്കാള്‍ മരണസാധ്യത കുറവാണെന്നാണ് തങ്ങളുടെ ഗവേഷണത്തില്‍ തെളിഞ്ഞത് എന്ന് ടെന്നിസി സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് യാങ്ബോ സുന് പറയുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ദിവസവും രണ്ടുമൂന്ന് തവണയെങ്കിലും പല സമയങ്ങളിലായി ഭക്ഷണം കഴിക്കണമെന്നാണ് തങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെന്നും യാങ്ബോ പറഞ്ഞു.
പരീക്ഷണത്തില്‍ പങ്കെടുത്ത 30 ശതമാനം ആളുകളും ദിവസം മൂന്നുനേരത്തില്‍ താഴെമാത്രം ഭക്ഷണം കഴിക്കുന്നവരാണ്. കണക്കുകള്‍ പ്രകാരം ചെറുപ്പക്കാര്‍, പുരുഷന്മാര്, വിദ്യാഭ്യാസവും വരുമാനവും കുറവുള്ളവര്‍ എന്നിവരാണ് ഭക്ഷണം ഒഴിവാക്കുന്നവരിൽ മുന്‍പന്തിയില്‍.
മരണം നേരത്തേയാകാനുള്ള പല ഘടകങ്ങളില്‍ ഒന്ന് ആഹാരം ഒഴിവാക്കുന്നതാണ് എന്നാണ് പഠനം പറഞ്ഞുവെയ്ക്കുന്നത്. ഏതായാലും ഇതോടെ ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്കുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്.
Content Highlights: study says skipping meals can lead to early death in people
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..