അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്കും അമിത വണ്ണമുണ്ടാകാൻ സാധ്യത-പഠനം


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Photo: Canva.com

വാഷിങ്ടണ്‍: പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. ചെറുപ്പത്തില്‍തന്നെ ഇതുണ്ടാവുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാവാം. ജീവിതശൈലിയിലും ഭക്ഷണത്തിലുമുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, പെണ്‍കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങള്‍. അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് ഈ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. എന്നാല്‍, ആണ്‍കുട്ടികള്‍കളെ അമ്മമാരുടെ അമിതവണ്ണം സ്വാധീനിക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. 'ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ഓഫ് ദി എന്‍ഡോക്രൈന്‍ സൊസൈറ്റി'യിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.

ശരീരത്തിൽ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്റ്റണിലെ റെബേക്ക ജെ. ബൂണ്‍ (പിഎച്ച്.ഡി) പറഞ്ഞത്. ഈ വിഷയത്തെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ശരീരഘടനയെയും ഭാരത്തെയുംകുറിച്ച് വളരെ ചെറുപ്പത്തില്‍തന്നെ ശ്രദ്ധിച്ചുതുടങ്ങണമെന്നും റേെബക്ക പറഞ്ഞു. അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കളാണ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒമ്പത് വയസ്സിന് മുകളിലുള്ള 240 കുട്ടികളുടെ ശരീരത്തിലെ കൊഴുപ്പും മസിലും അളന്നാണ് വിവരം ശേഖരിച്ചത്. ഈ ഡാറ്റ ഉപയോഗിച്ച് കുട്ടികളുടെ ശരീരഭാരസൂചികയ്ക്കും (ബോഡി മാസ് ഇന്‍ഡക്‌സ്) ശരീരത്തിലെ കൊഴുപ്പിന്റെ അളവിനും അവരുടെ മാതാപിതാക്കളുടേതുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

പെണ്‍കുട്ടികള്‍ക്ക് അവരുടെ അമ്മമാരുടേതിന് സമാനമായ ബോഡി മാസ് ഇന്‍ഡക്‌സും കൊഴുപ്പുമൊക്കെയാണെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്. ഇവരില്‍ അമിതവണ്ണമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടെത്തി. എന്നാല്‍, ആണ്‍കുട്ടികളും അവരുടെ അമ്മമാരുമായി ഇത്തരത്തിലൊരു ബന്ധം കണ്ടെത്തിയില്ല.

Content Highlights: study says mothers with obesity can pass the risk to their daughters

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
fever

2 min

പനി മാറിയാലും തുടരുന്ന ക്ഷീണം, വിശ്രമത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് ഡോക്ടർമാർ

Jun 10, 2023


diabetes

2 min

ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം വർധിക്കുന്നു; രാജ്യത്ത് 10 കോടിയിലധികം രോഗികളെന്ന് സർവേ ഫലം

Jun 9, 2023


bacteria

2 min

മെലിയോയിഡോസിസിന് കാരണമായ മാരക ബാക്ടീരിയയെ അമേരിക്കൻ തീരങ്ങളില്‍ കണ്ടെത്തി

Jun 9, 2023

Most Commented