ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ദോഷകരമോ? സ്ത്രീ ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുന്നെന്ന് പഠനം


Representative Image | Photo: Canva.com

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ വഴികളിലൊന്നായി പലരും സ്വീകരിച്ചുവരുന്ന ഡയറ്റിങ് രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസരീതി. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം കഴിച്ചുകൊണ്ടുതന്നെ പാലിച്ചുപോരാവുന്ന ഒരു ഡയറ്റ് ആണിത്. ദിവസം 12 മുതല്‍ 16 മണിക്കൂര്‍ വരെ ഉപവസിച്ച്, ബാക്കി സമയം ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്.

എന്നാല്‍ ഇന്റര്‍മിറ്റന്റ് ഉപവാസരീതി സ്ത്രീകളിലെ പ്രത്യുത്പാദന ഹോര്‍മോണുകളെ ബാധിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് പുതിയൊരു പഠനത്തിൽ. ഷിക്കാഗോയിലുള്ള ഇല്ലിനോയി സര്‍വ്വകലാശാലയിലെ ​ഗവേഷകരാണ് അമിതവണ്ണത്തെക്കുറിച്ച് നടത്തിയ പഠനത്തിനിടയില്‍ പുത്തന്‍ കണ്ടുപിടുത്തവുമായി രംഗത്തുവന്നത്. സംഘത്തിന്റെ കണ്ടെത്തലുകള്‍ 'വൈലി ഓണ്‍ലൈന്‍ ലൈബ്രറി' എന്ന ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.ഈ ഉപവാസത്തിലെ തന്നെ, വാരിയര്‍ ഡയറ്റ് എന്ന രീതി ശീലിച്ചുപോന്ന ഏതാനും സ്ത്രീകളിലാണ് യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിലെ ന്യുട്രീഷന്‍ പ്രൊഫസര്‍ ക്രിസ്റ്റ വാരഡിയും സംഘവും പഠനം നടത്തിയത്. ആര്‍ത്തവവിരാമം കഴിഞ്ഞതും കഴിയാത്തുമായ ഒരു കൂട്ടം സ്ത്രീകളിലാണ് എട്ട് ആഴ്ച നീണ്ടുനിന്ന പഠനം നടത്തിയത്. അമിതഭാരം അനുഭവിക്കുന്നവരാണിവര്‍.

സാധാരണയുള്ള ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങില്‍ നിന്നു വ്യത്യസ്തമായി വാരിയര്‍ ഡയറ്റ് രീതിയില്‍, ദിവസം നാല് മണിക്കൂര്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. ബാക്കി 20 മണിക്കൂറും വെള്ളം മാത്രമായിരിക്കണം ഡയറ്റ് ചെയ്യുന്നയാളുടെ ഭക്ഷണം.

സാധാരണ സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഡീഹൈഡ്രോഎപിയന്‍ഡ്രോസ്റ്റീറോണ്‍ (ഡിഎച്ച്ഇഎ) എന്ന പ്രത്യുത്പാദന ഹോര്‍മോണ്‍ 14 ശതമാനത്തോളം കുറവായതായി കണ്ടെത്തി. സ്ത്രീകളില്‍ ഓവറിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും അണ്ഡത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഹോര്‍മോണാണ് ഡിഎച്ച്ഇഎ എന്ന് വിദ​ഗ്ധർ‌ പറയുന്നു.

'ആര്‍ത്തവവിരാമമാകാത്ത സ്ത്രീകളിലെ ഡിഎച്ച്ഇഎ ഹോര്‍മോണിലെ ചെറിയ ഇടിവ് സാരമാക്കേണ്ടതില്ല. എന്നാല്‍, ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലെ ഡിഎച്ച്ഇഎ നിലയുടെ ഇടിവ് ഗൗരവമുള്ളതാണ്. കാരണം ആര്‍ത്തവവിരാമം സംഭവിക്കുമ്പോള്‍ തന്നെ, ഇവരിലെ ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുന്നുണ്ട്. ഡിഎച്ച്ഇഎ യാണ് ഈസ്ട്രജന്റെ പ്രധാന ഘടകവും. - ക്രിസ്റ്റ വാരഡി പറഞ്ഞു.

അതേസമയം, ഇവരില്‍ ഈസ്ട്രജന്‍, പ്രൊജസ്ടീറോണ്‍ ഹോര്‍മോണുകളുടെ അളവിലും ഗ്ലോബുലിന്‍ പ്രോട്ടീന്റെ അളവിലും സാധാരണയില്‍ നിന്നും വ്യതിയാനങ്ങളൊന്നുമില്ല എന്നും ഇവര്‍ അറിയിച്ചു.

കൂടാതെ, വാരിയര്‍ ഡയറ്റെടുത്ത സ്ത്രീകളില്‍ എട്ടാഴ്ച കൊണ്ട് തുടക്കത്തിലേതിനെക്കാള്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ ശരീരഭാരം കുറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍മിറ്റന്റ് ഉപവാസരീതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് എലികളില്‍ നടത്തിയ പല പഠനങ്ങളിലും പരാമര്‍ശിക്കുന്നുണ്ടെന്നും കേവലം ഭക്ഷണം കുറയ്ക്കുന്നതിനപ്പുറം ഇത് ആളുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും വാരഡി കൂട്ടിച്ചേര്‍ത്തു.

Content Highlights: intermittent fasting, bad effects of intermittent fasting, reduces production of female hormones


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented