2030-ഓടെ ലോകത്ത് പക്ഷാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം 50 ലക്ഷത്തോളമെത്തുമെന്ന് പഠനം


2 min read
Read later
Print
Share

Representative Image | Photo: Canva.com

ലോകത്താകമാനം പക്ഷാഘാതം വന്ന് മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. 1990-ല്‍ 20 ലക്ഷമായിരുന്നത് 2019-ല്‍ 30 ലക്ഷമായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും ഇത് 50 ലക്ഷമായി വര്‍ധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇഷെമിക് സ്‌ട്രോക്ക് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണമാണിത്.

തലച്ചോറിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കാണ് ഇഷിമിക് സ്‌ട്രോക്ക്. സ്‌ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷിമിക് സ്‌ട്രോക്ക് ആണ്. ഇഷിമിക് സ്‌ട്രോക്ക് ബാധിച്ചവരുടെ ആഗോളമരണനിരക്ക് വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് തടയാവുന്നതേയുള്ളൂ എന്നാണ് ചൈനയിലെ ഷാങ്ഗായിയിലുള്ള ടോങ്ജി യൂണിവേഴ്‌സിറ്റിയിലെ ലിസി ഷിയോങ് പറഞ്ഞത്. ജീവിതശൈലിയിലെ പ്രശ്‌നങ്ങളാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്നതിനുപിന്നിലെ പ്രധാന കാരണമെന്നും ഷിയോങ് പറഞ്ഞു.

'ന്യൂറോളജി' എന്ന മെഡിക്കല്‍ ജേണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്. 1990 മുതല്‍ 2019 വരെയുള്ള ഗ്ലോബല്‍ ഹെല്‍ത്ത് ഡേറ്റയിലെ വിവരങ്ങളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ലോകജന്യസംഖ്യ കൂടിയതിനൊപ്പം ഇഷിമിക് സ്‌ട്രോക്കുകള്‍ മൂലമുള്ള മരണങ്ങളും 20 ലക്ഷത്തില്‍നിന്ന് മുപ്പത് ലക്ഷത്തിലേക്ക് ഈ കാലയളവില്‍ കുതിച്ചു. എന്നാല്‍, സ്‌ട്രോക്ക് ഉണ്ടാകുന്നതിന്റെ തോത് കുറഞ്ഞുവരുന്നു എന്നതും ശ്രദ്ധിക്കണം. ഒരു ലക്ഷത്തില്‍ 66 പേര്‍ക്കാണ് 1990-ല്‍ സ്‌ട്രോക്ക് വന്നിരുന്നതെങ്കില്‍ 2019 ആയപ്പോഴേക്കും അത് 44 പേരായി ചുരുങ്ങി. ഇതിനര്‍ഥം സ്‌ട്രോക്കുകളുടെ എണ്ണം കൂടുന്നത് പ്രായമായവരുടെ എണ്ണം കൂടുന്നതിനാലും മൊത്തത്തിലുള്ള ജനസംഖ്യ കൂടുന്നതിനാലുമാണെന്നും ഷിയോങ് അറിയിച്ചു.

സ്‌ട്രോക്കുകളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നില്‍ പ്രധാനമായും എട്ട് കാരണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്- പുകവലി, സോഡിയം കൂടുതലുള്ള ഭക്ഷണക്രമം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, കിഡനി തകരാറ്, രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, അമിതമായ ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവയാണത്.

ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ 2020-2030 വര്‍ഷങ്ങളിലെ പക്ഷാഘാത കണക്കുകള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. 2030 ആകുമ്പോഴേക്കും ഇഷിമിക് സ്‌ട്രോക്ക് മൂലമുണ്ടാകുന്ന മരണനിരക്ക് 49 ലക്ഷം ആകുമെന്നാണ് കണ്ടെത്തല്‍. എന്നാല്‍, മേല്‍പ്പറഞ്ഞ റിസ്‌ക് ഘടകങ്ങള്‍ നിയന്ത്രിക്കുകയോ തടയുകയോ ചെയ്തില്ലെങ്കില്‍ സ്‌ട്രോക്ക് മൂലമുണ്ടാകുന്ന മരണനിരക്ക് 64 ലക്ഷം വരെയാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പല രാജ്യങ്ങളില്‍നിന്നുള്ള വിവരമായതുകൊണ്ട് ഡേറ്റയുടെ കൃത്യതയില്‍ പൂര്‍ണമായ ഉറപ്പില്ല എന്നത് പഠനത്തിന്റെ പരിമിതിയാണ്.

Content Highlights: study says global stroke death rates expected to rise to lakhs by 2030


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
British cream side effects social media trend viral cream skin disease health issues steroid
Investigation

5 min

ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന് വാഗ്ദാനം; സോഷ്യൽ മീഡിയയിൽ പൊടിപൊടിച്ച് ക്രീം വിൽപന

Nov 7, 2022


disease x

2 min

'അടുത്ത മഹാമാരി വൈകാതെ വന്നേക്കാം, ഡിസീസ് എക്സ് മൂലം 5 കോടിയോളം ജീവൻ നഷ്ടപ്പെടാം'

Sep 26, 2023


kerry

2 min

ഈറ്റിങ് ഡിസോർഡർ ബാധിച്ചു, ആത്മഹത്യയേക്കുറിച്ചു വരെ ചിന്തിച്ചു; അമേരിക്കൻ നടി

Sep 23, 2023


Most Commented