പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
ഭക്ഷണത്തിന് രുചിയും മണവും കൂട്ടാനായി ചേര്‍ക്കുന്ന അഡിറ്റീവുകള്‍, ടൈപ്പ് 2 ഡയബറ്റിസ് വരുത്തിവെയ്ക്കുന്നുവെന്ന് പുതിയ പഠനം. ആഹാരസാധനങ്ങള്‍ കേടാകാതിരിക്കാനും രുചികൂട്ടാനുമൊക്കെ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളും മറ്റും നൈട്രൈറ്റിന്റേയും നൈട്രേറ്റിന്റെയും രാസസംയുക്തങ്ങൾ അടങ്ങിയവയാണ്. ഇവ രണ്ടും ടൈപ്പ് 2 ഡയബറ്റിസിനു കാരണമാകുന്നുവെന്നാണ് ജേണല്‍ PLOS മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
1,04,168 പേരില്‍നിന്നും ശേഖരിച്ച ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കോമ്പൗണ്ടുകളുമായി ടൈപ്പ് 2 ഡയബറ്റിസിനുള്ള ബന്ധമറിയാനായി ഗവേഷണം നടത്തിയത്. ന്യൂട്രീനെറ്റ്-സാന്റെ എന്ന പഠനത്തിലൂടെയാണ് ആളുകളിൽ പരീക്ഷണം നടത്തിയത്. വ്യത്യസ്ത സ്രോതസ്സുകളില്‍നിന്ന് നല്കിയ ഡേറ്റാബേസുകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.
നൈട്രൈറ്റുകളും നൈട്രേറ്റുകളും അഡിറ്റീവുകളായോ അല്ലാതെയോ ഉള്ളിലേക്കെത്തുന്നവരില് ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രസ്തുത പരീക്ഷണത്തില്‍ തെളിഞ്ഞത്. അഡിറ്റീവുകളില്നിന്നുള്ള നൈട്രൈറ്റുകളും ടൈപ്പ് 2 ഡയബറ്റിസും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ഗവേഷണമാണിതെന്നാണ് ഗവേഷകസംഘം പറയുന്നത്. ഈ ബന്ധം സ്ഥാപിക്കാന്‍ മുമ്പ് ശ്രമിച്ച കണ്ടുപിടുത്തങ്ങളെ സാധൂകരിക്കുന്നതാണ് ഈ ഫലമെന്നും സംഘം പറയുന്നു.
പരീക്ഷണം നടത്തിയ സംഘത്തിലുണ്ടായിരുന്നതിലധികവും ആരോഗ്യദൃഢഗാത്രരായ ചെറുപ്പക്കാരായിരുന്നു. അവരില്‍ത്തന്നെ അധികവും സ്ത്രീകളും.
Content Highlights: study says food additives with nitrites and nitrates can cause type 2 diabetes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..