മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുമെന്ന് പഠനം


മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയ്ക്കുന്നതായി തെളിഞ്ഞു എന്നതുകൊണ്ട് മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും കരുതാനാവില്ല

പ്രതീകാത്മക ചിത്രം | Photo: canva.com/

പ്രോട്ടീന്റെയും വൈറ്റമിന്‍-ഡിയുടേയും കലവറയാണ് മുട്ട. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് ധമനികള്‍ അടച്ചുകളയുന്ന കൊഴുപ്പിന് കാരണമാകുന്നതിനാല്‍ മിതമായി മാത്രമേ മുട്ട കഴിയ്ക്കാവൂ എന്നാണ് പൊതുവേയുള്ള വിശ്വാസം. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദേശിക്കുന്നത് ദിവസവും ഒരു മുട്ടയുടെ മഞ്ഞയും വെള്ളയുമോ അല്ലെങ്കില്‍ രണ്ട് മുട്ടയുടെ വെള്ളയോ കഴിയ്ക്കുന്നതാണ് ഹൃദയത്തിന് ആരോഗ്യകരം എന്നാണ്.

ഒരു വ്യക്തി ദിവസവും എത്ര മുട്ട കഴിയ്ക്കണം എന്ന വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിയ്ക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണെന്നാണ് ഏറ്റവും പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്. ഈ പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ സിസ്റ്റോളിക് രക്തസമ്മര്‍ദവും രക്തത്തിലെ ഷുഗറിന്റെ അളവും കുറഞ്ഞതായാണ് കണ്ടെത്തിയത്. 'ന്യൂട്രിയന്റ്‌സ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

30 നും 64 നും ഇടയിലുള്ള 5000 പേരിലായിരുന്നു പരീക്ഷണം. ഓരോ നാല് വര്‍ഷം കൂടുമ്പോഴും പങ്കെടുത്തവരുടെ ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. മാത്രമല്ല, ഇവരോട് പലതരം ചോദ്യാവലികള്‍ പൂരിപ്പിക്കാനും അഭിമുഖത്തില്‍ പങ്കെടുത്താനും ആവശ്യപ്പെടും. കൂടാതെ, ഇവരുടെ രക്തവും പരിശോധിക്കയുണ്ടായി. പരീക്ഷണകാലഘട്ടത്തിലെ ഭക്ഷണക്രമത്തിന്റെ റെക്കോര്‍ഡും സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു..

മുട്ട കഴിക്കുന്നവരെ മൂന്നായി തരംതിരിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ആഴ്ചയില്‍ അരമുട്ടയില്‍ കുറവ് കഴിക്കുന്നവര്‍, അരമുതല്‍ അഞ്ച് മുട്ടവരെ കഴിക്കുന്നവര്‍, അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നവര്‍ എന്നിങ്ങനെയായിരുന്നു തരംതിരിച്ചത്. ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത് ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നവരുടെ ഷുഗറിന്റെയോ പ്രഷറിന്റെയോ അളവിനെ ഒരുതരത്തിലും കൂട്ടുന്നില്ല എന്നാണ്. മാത്രമല്ല, മിതമായ തോതില്‍ മുട്ട ഭക്ഷിക്കുന്നത് രക്തത്തിലെ ഷുഗറിന്റെ അളവ് ഉയരുന്നതിനെ തടയാനും ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാനും ഇടയാക്കി. ഇവരിലെ രക്തസമ്മര്‍ദത്തിന്റെ തോതും കുറഞ്ഞതായി കണ്ടെത്തി.

ഈ പഠനത്തില്‍ മുട്ടകഴിക്കുന്നതുവഴി രക്തസമ്മര്‍ദത്തിനും ഡയബറ്റീസിനുമുള്ള സാധ്യതകള്‍ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണെന്ന് ഗവേഷകയും ഡയറ്റീഷനുമായ ഷാരോണ്‍ പാമര്‍ പറഞ്ഞു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ പോലെയുള്ള മറ്റ് ഘടകങ്ങള്‍കൂടി പരിശോധിച്ചാല്‍ മാത്രമേ ഈ ഫലം പൂര്‍ണമാവുകയുള്ളൂ എന്നും പാമര്‍ എടുത്തുപറഞ്ഞു.

മുട്ട കൂടുതല്‍ കഴിക്കുന്നത് നമുക്ക് ദോഷകരമാണോ എന്ന സംശയം ഇനിയും ദൂരീകരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ പരീക്ഷണത്തില്‍ മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയ്ക്കുന്നതായി തെളിഞ്ഞു എന്നതുകൊണ്ട് മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും കരുതാനാവില്ല എന്നുള്ള അഭിപ്രായങ്ങളും ശക്തമാണ്. എന്തായാലും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശപ്രകാരമുള്ള അളവില്‍ മുട്ട കഴിക്കുന്നതാണ് സുരക്ഷിതമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Content Highlights: study says eating five eggs per week reduces chances of cardiovascular diseases

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented