Representative Image | Photo: Gettyimages.in
സാക്രമെന്റോ: അമിതവണ്ണമുള്ള കുട്ടികളില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുതലാണെന്ന് പഠനം. മൂന്നിനും പതിനേഴിനും ഇടയിലുള്ള എട്ട് ലക്ഷം കുട്ടികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ശരാശരി ഭാരമുള്ളവരേക്കാള്‍ ഉയര്‍ന്ന ഭാരമുള്ളവരില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുതലാണെന്ന് കണ്ടെത്തിയത്. 'JAMA നെറ്റവര്‍ക്ക് ഒപ്പണ്‍ ' എന്ന ജേണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.
ചെറുപ്പത്തിലുണ്ടാകുന്ന ഹൈപ്പര്‍ ടെന്‍ഷന്‍ പ്രായമാകുമ്പോഴും തുടരുന്നതാണ്. ഇത് ഭാവിയില്‍ ഹൃദയരക്തക്കുഴലുകളുടെ തരാറിനും അവയവങ്ങളുടെ തകരാറിനും കാരണമാകും. അതിനാല്‍, ചെറുപ്പത്തില്‍ത്തന്നെ ഹൈപ്പര്‍ ടെന്‍ഷന്‍ മാറ്റിയെടുക്കേണ്ടതുണ്ടെന്ന് മുഖ്യഗവേഷകന്‍ കൊറിന്ന കോബ്‌നിക്ക് പ്രതികരിച്ചു. അതിനാല്‍, കുട്ടികളില്‍ ചെറിയ. തോതിലുള്ള ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പെടുമ്പോഴേ പരിഹാരം തേടണമെന്നും കൊറിന്ന കൂട്ടിച്ചേര്‍ത്തു.
അഞ്ചു വര്‍ഷം നീണ്ടുനിന്ന പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിൽ എത്തിച്ചേര്‍ന്നത്. എട്ട് ലക്ഷത്തിനുമേല്‍ കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്‌സ് താരതമ്യം ചെയ്തുകൊണ്ടായിരുന്നു പരീക്ഷണം. ശരാശരിയിലും കൂടുതല്‍ ശരീരഭാരമുള്ള കുട്ടികളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈപ്പര്‍ ടെന്‍ഷനുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 26% കൂടുതലാണെന്നാണ് സംഘം കണ്ടെത്തിയത്. വലുതാകുന്തോറും കുട്ടികളുടെ ശരീരഭാരവും കൂടും. ഒരോ യൂണിറ്റ് ബി.എം.ഐ. വർധനയ്ക്കുമൊപ്പം ഹൈപ്പര്‍ ടെന്‍ഷനുണ്ടാവാനുള്ള സാധ്യതയും നാലു ശതമാനമായി ഉയരും. ആണ്‍കുട്ടികളിലാണ് ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുതല്‍ കണ്ടെത്തിയതെന്ന് ഗവേഷകസംഘം അറിയിച്ചു.
ചെറുപ്പകാലത്തുണ്ടാകുന്ന ഹൈപ്പര്‍ ടെന്‍ഷന് പിന്നിലെ പ്രധാനകാരണം അമിതവണ്ണമായിരിക്കാം. അതിനാല്‍, ഹൈപ്പര്‍ ടെന്‍ഷന്‍ പോലെ അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റി മാതാപിതാക്കള്‍ അവബോധമുണ്ടാക്കുകയും പീഡിയാട്രീഷനുമായി സംസാരിക്കുകയും വേണം. ചെറുപ്പത്തിലും മുതിരുമ്പോഴുമെല്ലാം ആരോഗ്യത്തോടെ ശരീരം സൂക്ഷിക്കാനുള്ള വഴികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പാലിക്കുകയും വേണം.
Content Highlights: study says children with high body mass index has hypertension from childhood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..