Photo: Gettyimage
വാഷിങ്ടണ്‍: കോവിഡ് മഹാമാരിക്കാലത്ത് ജനിച്ച കുഞ്ഞുങ്ങൾ എല്ലാവരേയും മാസ്ക് ധരിച്ചാണ് കണ്ടത്. പിന്നീട് മാസ്ക് ഇല്ലാതെ വന്നാൽ കുട്ടികൾ തങ്ങളുടെ മുഖം തിരിച്ചറിയുമോ എന്നായിരുന്നു പലരുടേയും ആശങ്ക. കുഞ്ഞുങ്ങള്‍ക്ക് വ്യക്തികളെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടുപോകുമെന്നും പലർക്കും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇത്തരക്കാർക്ക് ആശ്വാസമാകുന്ന പഠനം ഫലം പുറത്തു വിട്ടിരിക്കുകയാണ്യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ മാസ്‌ക് ധരിക്കുന്ന വ്യക്തികളെ മനസ്സിലാക്കുന്ന കുട്ടികള്‍ക്ക് മാസ്‌കില്ലാതെയും ഇതേ വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്തിയത്.
ആറ് മുതല്‍ ഒമ്പത് മാസം വരെ പ്രായമുള്ള 58 കുഞ്ഞുങ്ങളിലാണ് പരീക്ഷണം നടത്തിയത്. മാതാപിതാക്കളുടെ മടിയിലോ ഉയര്‍ന്ന കസേരയിലോ കുട്ടിയെ ഇരുത്തിയ ശേഷം മാസ്‌ക് ധരിച്ചതും അല്ലാത്തതുമായ സ്ത്രീകളുടെ മുഖങ്ങള്‍ സ്‌ക്രീനിലൂടെ കാണിക്കാന്‍ തുടങ്ങി. കുഞ്ഞുങ്ങള്‍ എവിടേക്കാണ് നോക്കുന്നതെന്ന് റെക്കോര്‍ഡ് ചെയ്യാന്‍ പ്രത്യേകം ക്യാമറകളുമുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചിതമല്ലാത്ത വസ്തുക്കളിലേയ്ക്ക് കുട്ടികള്‍ കൂടുതല്‍ സമയം നോക്കിനില്‍ക്കുന്നതിനാല്‍ ഏതൊക്കെ മുഖങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു, ഏതൊക്കെ തിരിച്ചറിഞ്ഞില്ല എന്ന് മനസ്സിലാക്കാന്‍ എളുപ്പമാണെന്ന് ഗവേഷക മിഷേല ഡിബോള്‍ട്ട് പറയുന്നു.
'ജേണല്‍ ഇന്‍ഫന്‍സി'യിലാണ് പ്രസ്തുത പ്രബന്ധം പ്രസിദ്ധീകരിച്ചത്. കോവിഡ്-19 കുട്ടികളുടെ വികസനത്തെ ബാധിച്ച വിവിധ കാര്യങ്ങളെപ്പറ്റി പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ഇത് പ്രസിദ്ധീകരിച്ചത്. കാലിഫോര്‍ണിയയിലുള്ള ഓക്ക്‌സ് ഇന്‍ഫന്റ് കൊഗ്നീഷന്‍ ലാബിലാണ് ഗവേഷണം നടന്നത്. 2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയായിരുന്നു ഗവേഷണകാലാവധി..
മാസ്‌കുള്ള ഒരു വ്യക്തിയെ തിരിച്ചറിയാന്‍ സാധിക്കുന്ന കുഞ്ഞിന് ഇതേ വ്യക്തി മാസ്‌കില്ലാതെ വരുമ്പോഴും തിരിച്ചറിയാന്‍ കഴിയുമെന്നാണ് തങ്ങള്‍ കണ്ടെത്തിയതെന്ന് മിഷേല പറഞ്ഞു. പക്ഷെ, ആദ്യം മാസ്‌ക് വെയ്ക്കാതെ ഇവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നവര്‍ പിന്നീട് മാസ്‌ക് ധരിക്കുമ്പോള്‍ അത്രപെട്ടന്ന് കുട്ടികള്‍ തിരിച്ചറിയുന്നില്ല എന്നും ഗവേഷകര്‍ കണ്ടെത്തി. ഒരു കുട്ടി സംസാരിക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കുന്നതിലെയും ബന്ധങ്ങള്‍ മനസ്സിലാക്കുന്നതിലെയുമെല്ലാം പ്രഥമവും പ്രധാനവുമായ ഘടകം വ്യക്തികളുടെ മുഖം തിരിച്ചറിയുക എന്നതാണ്. അതിനാല്‍, മഹാമാരിക്കാലത്ത് കുഞ്ഞുങ്ങളുടെ ഇത്തരം കഴിവുകള്‍ വികസിക്കുന്നതിനെപ്പറ്റി ആകുലചിത്തരായ മാതാപിതാക്കള്‍ക്ക് ഇനി ആശ്വസിക്കാം.
Content Highlights: study says children can identify the people's faces despite wearing face masks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..