representative image, Photo: Mathrubhumi
ലോകം കൊറോണമഹാമാരിയുടെ കൈപ്പിടിയില്‍ അമര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. ആരോഗ്യവിദഗ്ധരും ശാസ്ത്രജ്ഞന്മാരും മരുന്നു കണ്ടുപിടിക്കാനുള്ള പരക്കം പാച്ചിലിലാണ്. എന്നാല്‍ വരാന്‍ പോകുന്ന തണുപ്പുകാലത്ത് വൈറസ് പടരാനുള്ള സാധ്യതകൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സമയത്ത് വായുമലിനീകരണം കൂടുതലാകുന്നതിനാല്‍ രോഗത്തിന്റെ പടര്‍ച്ച വര്‍ധിക്കാന്‍ സാധ്യത ഇരട്ടിയാവുമെന്നാണ് പഠനങ്ങള്‍.
കൊറോണയും വായുമലിനീകരണവും തമ്മില്‍ വലിയ ബന്ധമുണ്ട്. കൊറോണ പ്രധാനമായും ബാധിക്കുന്നത് ശ്വസനവ്യവസ്ഥയെയയാണ്. അതിനൊപ്പമാണ് മറ്റ് ആന്തരിക അവയവങ്ങളെയും വൈറസ് ബാധിക്കുന്നത്. തണുപ്പുകൂടിയ കാലാവസ്ഥയും വായുമലിനീകരണവും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരുടെ നില മോശമാകാന്‍ കാരണമാകാറുണ്ട്. ഇവരില്‍ കൊറോണ വൈറസ് മാരകമാവാം. ഒപ്പം വായുമലിനീകരണം സാധാരണക്കാരിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇതും കൊറോണ പടരാന്‍ വഴിവയ്ക്കും
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഹാര്ഡ്വാര്ഡ് യൂണിവേഴ്സിറ്റിയിലെ ടി.എച്ച് ചാന് സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് നടത്തിയ പഠനത്തിലും വായുമലിനീകരണം കൊറോണയെ മാരകമാക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. വായുമലിനീകരണം കൂടിയ ഇടങ്ങളില്‍ ജീവിക്കുന്ന ആളുകളില്‍ കൊറോണ ലക്ഷണങ്ങള്‍ കൂടുതലാകുമെന്നാണ് പഠനം.
തണുപ്പും വായുമലിനീകരണവും നിങ്ങള്‍ക്കു ചുറ്റും കൂടുതലാണോ, ഇവ ശ്രദ്ധിക്കാം
- തണുപ്പും, വായുമലിനീകരണവും കൂടുതലുള്ള സമയങ്ങളില്‍ അധികം പുറത്തിറങ്ങുന്നത് ഒഴിവാക്കാം
- എപ്പോള്‍ പുറത്തിറങ്ങിയാലും മാസ്ക് ധരിക്കണം
- ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ വീടിനുള്ളില്‍ തന്നെ കഴിയുന്നതാണ് നല്ലത്.
- സാമൂഹ്യഅകലം പാലിക്കാന്‍ മടിക്കേണ്ട, പുകവലി പോലുള്ള ദുശീലങ്ങള്‍ നിര്‍ത്താന്‍ ശ്രമിക്കാം
- ഇത്തരം കാലാവസ്ഥകളില്‍ പുറത്തുപോയുള്ള വ്യായാമമുറകള്‍ ഒഴിവാക്കാം. പകരം വീടിനുള്ളില്‍ ചെയ്യാവുന്ന യോഗ പോലുള്ളവ ശീലമാക്കാം.
- ബ്രീത്തിങ് എക്സര്‍സൈസുകള്‍ ശീലമാക്കുന്നത് നല്ലതാണ്
- ശ്വാസകോശത്തിന്റെ ആരോഗ്യ വര്‍ധിപ്പിക്കുന്ന തരം ഡയറ്റ് ശീലമാക്കാം. പച്ചിലക്കറികള്‍, ബെറീസ്, മത്സ്യങ്ങള്‍ തുടങ്ങി ആന്റിഓക്സിഡന്റുകള്‍ സമൃദ്ധമായ ആഹാരമാണ് നല്ലത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..