ഗര്‍ഭിണികളില്‍ മൈഗ്രേന്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം


പ്രതീകാത്മക ചിത്രം | Getty Images

ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന രോഗമാണ് മൈഗ്രേന്‍. അതിശക്തമായ തലവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. അതേസമയം, ഗര്‍ഭിണികളായ സ്ത്രീകളില്‍ മൈഗ്രേന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി പുതിയ കണ്ടെത്തല്‍. മാസം തികയാതെയുള്ള പ്രസവം, ഉയര്‍ന്ന രക്തസമ്മര്‍ദവും ഇതുമൂലമുള്ള പ്രശ്‌നങ്ങള്‍ക്കും മൈഗ്രേന്‍ കാരണമായേക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി ആണ് പഠനം നടത്തിയത്. ഏപ്രിലില്‍ നടക്കുന്ന 74-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.

മൈഗ്രേന്‍ വരുന്നതിന് മുമ്പ് ഓറ(ലൈറ്റ് മിന്നുന്നപോലുള്ള അവസ്ഥ) അനുഭവിക്കുന്ന സ്ത്രീകളില്‍, ഓറ അനുഭവിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാന്‍ പ്രായമായ 20 ശതമാനത്തോളം സ്ത്രീകള്‍ മൈഗ്രേന്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍, ഗര്‍ഭാവസ്ഥയില്‍ മൈഗ്രേന്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ല-പഠനത്തിന് നേതൃത്വം നല്‍കിയ അലക്‌സാണ്ട്ര പുര്‍ദ്യു-സ്മിത്തെ പറഞ്ഞു. മൈഗ്രേന്‍ ഉള്ള സ്ത്രീകള്‍ ഗര്‍ഭാവസ്ഥയില്‍ കൂടുതല്‍ കരുതലെടുക്കേണ്ടത് സംബന്ധിച്ച് ഡോക്ടര്‍മാരെയും സ്ത്രീകളെയും ബോധവത്കരിക്കുന്നതിന് പുതിയ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

20 വര്‍ഷം കൊണ്ട് 19,000 സ്ത്രീകളില്‍ ആണ് പഠനം നടത്തിയത്. മൈഗ്രേന്‍ ഇല്ലാത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൈഗ്രേന്‍ ഉള്ളവരില്‍ മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത 17 ശതമാനം അധികമാണ്. അതേസമയം, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത 28 ശതമാനം അധികവുമാണെന്ന് പഠനം വ്യക്തമാക്കുന്നു.

Content Highlights: Study examines migraine is tied to complications in pregnancy, pregnancy complications

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented