Representative Image | Photo: Gettyimages.in
തൃശ്ശൂര്‍: രക്തത്തിലെ പഞ്ചസാരയുടെ അളവറിയുന്ന ഗ്ലൂക്കോമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, ആവി പിടിക്കുന്നതിനുള്ള നെബുലൈസര്‍, രക്തസമ്മര്‍ദ നിരീക്ഷണ സംവിധാനം തുടങ്ങിയവയുടെ ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം. ജനുവരി ഒന്നു മുതല്ക്കാണിത്.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ അനുമതിയില്ലാത്ത ഇറക്കുമതിയും ഉത്പാദനവുമാണ് തടഞ്ഞിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടെ തദ്ദേശീയ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്നതാണീ നടപടി.
കൊറോണക്കാലംവരെ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ഇന്ത്യക്ക് വലിയ പങ്കുണ്ടായിരുന്നില്ല. എന്നാല്‍, അടിയന്തരഘട്ടത്തിന്റെ പ്രധാന്യം മനസ്സിലാക്കി വെന്റിലേറ്ററുകള്‍, പി.പി.ഇ. കിറ്റുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയവയിലൊക്കെ വലിയ കുതിപ്പാണ് രാജ്യം ഉണ്ടാക്കിയത്. കോവിഡിനുമുന്‍പ് എട്ടു കമ്പനികളാണ് വെന്റിലേറ്ററുകള്‍ ഉണ്ടാക്കിയിരുന്നത്. ഇന്നത് 18-ലധികമായി. വിപണിവിഹിതത്തിലും വലിയ കുതിപ്പാണ്. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയ നീതി ആയോഗ് ചില നടപടികളും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ തീരുമാനം.
എന്നാല്‍, പൊടുന്നനെ അനുമതി നിര്‍ബന്ധമാക്കുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായം നിര്‍മാതാക്കളുടെ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു.
ഇതിന്റെ വെളിച്ചത്തില്‍ നിലവില്‍ ഉപകരണങ്ങള്‍ നിര്‍മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് അനുമതിക്ക് ആറുമാസത്തെ സാവകാശം അനുവദിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
Content Highlights: Strict control on import of four devices including Glucometer, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..